Advertisement

‘സിപിഐഎം സ്ഥാനാര്‍ത്ഥിക്കായി കര, നാവിക, വ്യോമ സേനയുടെ തിരച്ചില്‍’: പദ്മജയുടെ ട്രോള്‍

May 5, 2022
Google News 2 minutes Read

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. സിപിഐഎം തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി കര, നാവിക, വ്യോമ സേനകളുടെ സഹായത്തോടെ തിരച്ചില്‍ തുടരുന്നതായി അറിയുന്നു എന്നായിരുന്നു പദ്മജ വേണുഗോപാലിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പദ്മജയുടെ പ്രതികരണം.

അതേസമയം, തൃക്കാക്കരയില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പി.രാജീവ് പറഞ്ഞു. ആശയക്കുഴപ്പം സൃഷ്ടിച്ചത് മാധ്യമങ്ങളെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. ഇടതു വേദിയില്‍ എത്തണോ എന്ന് തീരുമാനിക്കേണ്ടത് കെ.വി.തോമസാണ്. വികസനത്തെ പിന്തുണയ്ക്കുന്ന ആര്‍ക്കും ഒപ്പം വരാമെന്നും മന്ത്രി വ്യക്തമാക്കി.

തൃക്കാക്കര സ്ഥാനാര്‍ത്ഥിയെ പരമാവധി വേഗം പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വികസനമാണ് എല്‍ഡിഎഫ് മുന്നോട്ട് വെക്കുന്നത്, കെ റെയില്‍ ചര്‍ച്ച എല്‍ഡിഎഫ് ന് അനുകൂലമാകും. വികസന രാഷ്ട്രീയത്തിനൊപ്പമാണ് തൃക്കാക്കരയിലെ ജനങ്ങള്‍, തൃക്കാക്കരയിലുള്ളവര്‍ കെ റെയിലിന് അനുകൂലമാണ്. വികസന രാഷ്ട്രീയത്തെ പിന്തുണച്ച് എല്ലാ രാഷട്രീയ പാര്‍ട്ടികളില്‍ നിന്നും ഇടതുപക്ഷത്തിന് പിന്തുണ ലഭിക്കുമെന്നും മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: ‘Land, Navy and Air Force search for CPI (M) candidate’: Padmaja’s troll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here