Advertisement

പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം; അധ്യാപകരുടെ നടപടിയിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും

May 5, 2022
Google News 2 minutes Read

പ്ലസ് ടു മൂല്യനിർണയം ബഹിഷ്കരിച്ച അധ്യാപകരുടെ നടപടിയിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുൻകൂട്ടി അറിയിക്കാതെയുള്ള പ്രതിഷേധം ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്എസ്എൽ സി ഫലപ്രഖ്യാനം ജൂൺ 15 ന് മുൻപ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയം ആരംഭിച്ചിരുന്നു. പുതിയ ഉത്തര സൂചിക പ്രകാരമാകും മൂല്യനിര്‍ണയം നടക്കുന്നത്. 15 അംഗ വിദഗ്ധ സമിതിയാണ് പുതിയ ഉത്തര സൂചിക തയാറാക്കിയത്.മുൻ ഉത്തര സൂചികയിൽ ക്രമക്കേട് ഉണ്ടെന്നാരോപിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകൾ മൂല്യനിർണയം ബഹിഷ്കരിച്ചിരുന്നു. എന്നാൽ പരീക്ഷാ ഫലം വൈകരുത് എന്ന കാരണത്താലാണ് സർക്കാർ ഉത്തര സൂചിക പുതുക്കാൻ തീരുമാനിച്ചത്. ഉത്തര സൂചികയില്‍ അപാകത ഇല്ലായിരുന്നുവെന്ന് പരീക്ഷയുടെ ഫലപ്രഖ്യാപനം വരുമ്പോളറിയാമെന്നും മന്ത്രി പറഞ്ഞു.

Read Also : പ്ലസ്ടു കെമിസ്ട്രി പരീക്ഷാ ഉത്തരസൂചിക പുതുക്കി; മൂല്യനിര്‍ണയം ഇന്നുമുതല്‍

അപാകത സംബന്ധിച്ചുള്ള വിഷയം പ്രിന്‍സിപ്പള്‍ സെക്രട്ടറി പരിശോധിക്കുന്നുമെന്നും മൂല്യനിര്‍ണയത്തിന് ശേഷം സമഗ്രമായ പരിശോധന നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. വിദ്യാഭ്യാസ രംഗത്തെ അനാരോഗ്യ പ്രവണത അവസാനിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉത്തരസൂചികയിൽ പോരായ്മ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരസൂചിക പുതുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.

Story Highlights: Minister V Sivankutty On Plus Two Chemistry Evaluation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here