Advertisement

ധോണിയുടെ വിക്കറ്റ് വീഴ്ച ആഘോഷിച്ചു; കോലിക്കെതിരെ ധോണി ആരാധകർ

May 5, 2022
Google News 2 minutes Read

ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിയുടെ വിക്കറ്റ് വീഴ്ച ആഘോഷിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട് കോലിക്കെതിരെ ധോണി ആരാധകർ. മൂന്ന് പന്തുകളിൽ രണ്ട് റൺസെടുത്ത ധോണിയെ ജോഷ് ഹേസൽവുഡ് ആണ് പുറത്താക്കിയത്. 19ആം ഓവറിലെ ആദ്യ പന്തിൽ രജത് പാട്ടിദാർ ധോണിയെ പിടികൂടുകയായിരുന്നു. പിന്നാലെ ആക്രോശത്തോടെ കോലി വിക്കറ്റ് വീഴ്ച ആഘോഷിച്ചു. ഈ ആഘോഷം മാന്യതയ്ക്ക് നിരക്കാത്തതാണെന്ന് ധോണി ആരാധകർ പറയുന്നു. ഒരു സൈനികനെയാണ് കോലി അധിക്ഷേപിച്ചതെന്നും ആരാധകർ കുറ്റപ്പെടുത്തുന്നു.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ വീഴ്ത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നാലാം സ്ഥാനത്ത് എത്തിയിരുന്നു. 13 റൺസിനായിരുന്നു ചെന്നൈയുടെ തോൽവി. ഏഴാം തോൽവിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ ഏതാണ്ട് അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തപ്പോൾ ചെന്നൈയുടെ പോരാട്ടം 160ൽ അവസാനിച്ചു.

Story Highlights: ms dhoni fans against virat kohli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here