Advertisement

വ്ലോ​ഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം മറ്റന്നാൾ

May 5, 2022
Google News 1 minute Read

പ്രമുഖ വ്ലോ​ഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം മറ്റന്നാൾ നടക്കും. കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് വി​ദ​ഗ്ധൻമാരാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. റിഫയുടെ കുടുംബം പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. വ്ലോ​ഗർ റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് തീരുമാനം. അനുമതി ആവശ്യപ്പെട്ട് അന്വേഷണ സംഘം ആര്‍ഡിഒയെ സമീപിച്ചിരുന്നു. ദുബായില്‍വച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല. മാര്‍ച്ച് ഒന്നിനാണു ദുബായിലെ ഫ്ളാറ്റില്‍ റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Read Also : വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണം; മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ അനുമതി

മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മെഹ്നാസിനെതിരെ കേസെടുക്കണമെന്നു റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ്പി എ. ശ്രീനിവാസിനു പരാതി നല്‍കിയിരുന്നു. എസ്പിയുടെ നിര്‍ദേശ പ്രകാരം കാക്കൂര്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. 3 വര്‍ഷം മുന്‍പായിരുന്നു ഇരുവരും വിവാഹിതരായത്.

Story Highlights: postmortem of Vlogger Rifa Mehnu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here