Advertisement

സൗദിയിലെ മാറ്റങ്ങൾ വിസ്മയിപ്പിക്കുന്നത്; സിതാര കൃഷ്​ണകുമാർ

May 5, 2022
Google News 2 minutes Read
sithara

സൗദിയിൽ അഞ്ച്​ ​വർഷത്തിന് ശേഷമെത്തിയപ്പോൾ കണ്ട മാറ്റങ്ങൾ തന്നെ വിസ്​മയിപ്പിച്ചെന്ന് ഗായിക സിതാര കൃഷ്​ണകുമാർ. ദമാമിൽ ഡി.പി എന്ന കൂട്ടായ്​മ സംഘടിപ്പിച്ച ‘സിതാർ’ സംഗീത പരിപാടിക്കായി എത്തിയപ്പോഴാണ് സിതാര മാധ്യമപ്രവർത്തകരോട്​ സംസാരിച്ചത്.

ഇവിടെയുള്ള സുഹൃത്തുക്കൾ ഇവിടത്തെ ഫോ​ട്ടോകളും വിശേഷങ്ങളുമെല്ലാം എന്നോട് പങ്കുവയ്ക്കാറുണ്ടായിരുന്നു. വാർത്തകളിലൂടെ കേട്ടതും അറിഞ്ഞതും സത്യമാണെന്ന്​ കാഴ്​ചകൾ നേരിൽ കണ്ടപ്പോൾ മനസിലായി.

Read Also : ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി

ഇവിടെ ചെറിയകാലം കൊണ്ട്​ പ്രതീക്ഷ ഉണർത്തുന്ന മാറ്റങ്ങളാണുണ്ടായത്. സൗദിയിലെ കുറച്ച് സ്ഥലങ്ങളേ ഞാൻ കണ്ടിട്ടുള്ളു. നിരവധി ചരിത്ര സ്ഥലങ്ങളും സംസ്​കാരിക ഇടങ്ങളുമുള്ള രാജ്യമാണിത്​. ഈ രാജ്യത്തിന് എല്ലാവരെയും ചേർത്തുപിടിക്കാനുള്ള മനസുണ്ട്​. ഇവിടം കാണാനായി ഒരിക്കൽകൂടി വരണമെന്നാണ് എന്റെ ആ​ഗ്രഹം.​

ആദ്യ യാത്രയിൽതന്നെ സൗദി എന്നെ ആകർഷിച്ചിരുന്നു. സൗദിയിൽ എല്ലായിടത്തും ആഘോഷത്തിന്റെ തെളിച്ചമാണുള്ളത്. അഞ്ച്​ വർഷം​ മുമ്പ്​
ഇവിടെ വന്ന്​ തിരിച്ചു പോകുമ്പോഴും പ്രിയപ്പെട്ട കുറേ ഓർമകളെ ഞാൻ കൂടെ കൂട്ടിയിരുന്നു. – സിതാര വ്യക്തമാക്കി.

Story Highlights: Singer Sithara Krishnakumar in Dammam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here