Advertisement

ക്രൊയേഷ്യന്‍ പ്രതിരോധ താരം മാര്‍ക്കോ ലെസ്‌കോവിച്ചുമായി കേരള ബ്ലാസ്റ്റേഴ്സ് കരാര്‍ നീട്ടി

May 5, 2022
Google News 2 minutes Read

ക്രൊയേഷ്യന്‍ പ്രതിരോധ താരം മാര്‍ക്കോ ലെസ്‌കോവിച്ചുമായുള്ള കരാര്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നീട്ടി. 2024വരെ ലെസ്‌കോവിച്ച് ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകും. ജിഎന്‍കെ ഡൈനാമോ സാഗ്രെബില്‍ (ഡൈനാമോ സാഗ്രെബ്) നിന്നാണ് ലെസ്‌കോവിച്ച് ബ്ലാസ്റ്റേഴ്സിലെത്തിയത്.

2009ലാണ് ഈ മുപ്പത്തൊന്നുകാരന്റെ പ്രൊഫഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. എന്‍.കെ.ഒസിയെക്കിന്റെ യൂത്ത് ടീമിലൂടെയായിരുന്നു തുടക്കം. 2011ല്‍ പ്രധാന ടീമിനായി അരങ്ങേറ്റം കുറിച്ചു. 56 മത്സരങ്ങളില്‍ കളിച്ചു. അഞ്ച് ഗോളും നേടി. 2013ല്‍ എച്ച് എന്‍ കെ റിയെക്കിലെത്തി. നാല് വര്‍ഷത്തേക്കായിരുന്നു കരാര്‍. രണ്ടാം സീസണില്‍ 41 മത്സരങ്ങളില്‍ ഇറങ്ങി. 2016 ജൂലൈയില്‍ ഡൈനാമോ സാഗ്രെബിലേക്ക്. 2020ജനുവരിയില്‍ വായ്പാടിസ്ഥാനത്തില്‍ എന്‍ കെ ലോകോമോട്ടീവയ്ക്ക് കളിച്ചു. തുടര്‍ന്നാണ് ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിടുന്നത്. സീസണില്‍ 21 മത്സരങ്ങളില്‍ ഇറങ്ങി. 38 ടാക്കിളുകളും 37 ഇന്റര്‍സെപ്ഷനുകളും നടത്തി.

ദേശീയ തലത്തില്‍ അണ്ടര്‍ 18 മുതല്‍ അണ്ടര്‍ 21 വരെയുള്ള ഏല്ലാ യൂത്ത് മത്സരങ്ങളിലും ലെസ്‌കോവിച്ച് രാജ്യത്തിനായി പ്രതിനിധീകരിച്ചിട്ടുണ്ട്. 2014-ല്‍ അര്‍ജന്റീനയ്ക്കെതിരെ ക്രൊയേഷ്യന്‍ സീനിയര്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചു. ബഹുമുഖ പ്രതിഭയാണ് ഈ ക്രൊയേഷ്യന്‍ താരം. സെന്റര്‍ ബാക്ക്, ലെഫ്റ്റ് ബാക്ക്, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ എന്നീ നിലകളില്‍ കളിക്കും.

‘കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തുടരുന്നതിന്റെ ആവേശത്തിലാണ് ഞാന്‍. കഴിഞ്ഞ സീസണില്‍ ഞങ്ങള്‍ അരികെവരെ എത്തിയിരുന്നു, ഈ സീസണിന്റെ ലക്ഷ്യം കപ്പ് മാത്രം. പരിശീലകന് കീഴില്‍ അതുനേടും ലെസ്‌കോവിച്ച് പറഞ്ഞു.

”മാര്‍ക്കോയുമായി കരാറില്‍ എത്തിയതില്‍ വളരെ സന്തോഷം. ഈ ലീഗിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണ്. കളത്തിലെ അദ്ദേഹത്തിന്റെ സ്ഥിരത അടുത്ത രണ്ട് വര്‍ഷത്തേക്കെങ്കിലും നിലനിര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചാല്‍ അത് വലിയ നേട്ടമാകും ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ടിംഗ് ഡയറക്ടര്‍കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

മാര്‍ക്കോയുമായുള്ള കരാര്‍ നീട്ടിയതില്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ്. ഐഎസ്എലിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളാണെന്ന് അദ്ദേഹം തെളിയിച്ചു. കണക്കുകള്‍ കൊണ്ട് മാത്രമല്ല. ആത്മ സമര്‍പ്പണവും പ്രൊഫസണലിസവും എല്ലാവര്‍ക്കും വലിയ മാതൃകയാണ്. അദ്ദേഹം ഞങ്ങളുടെ കൂടെ തുടരുന്നതില്‍ സന്തോഷമുണ്ട്. കാരണം ആ സ്ഥിരതയും നായക ഗുണവും പുതിയ കളിക്കാര്‍ക്ക് അവരുടെ മികവ് കൂട്ടാന്‍ സഹായമൊരുക്കും. അദ്ദേഹത്തിന്റെ പരിചയ സമ്പത്തും മാനുഷിക മികവും ഞങ്ങളുടെ സംഘത്തിന് ഏറെ നല്ല കാര്യങ്ങള്‍ കൊണ്ടുവരും. മാര്‍ക്കോ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത് വളരെ നല്ല കാര്യമാണ്-ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.

Story Highlights: The Kerala Blasters have extended the contract of Croatian defender Marco Leskovic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here