Advertisement

മണിക്കൂറിൽ 157 കിലോമീറ്റർ; സീസണിലെ ഏറ്റവും വേഗതയേറിയ പന്തുമായി ഉമ്രാൻ മാലിക്ക്

May 5, 2022
Google News 1 minute Read

ഐപിഎൽ സീസണിലെ ഏറ്റവും വേഗതയേറിയ പന്തുമായി സൺറൈസേഴ്സ് ഹൈദരാബാദ് താരം ഉമ്രാൻ മാലിക്ക്. മണിക്കൂറിൽ 157 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞാണ് ഉമ്രാൻ റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്.

ഡൽഹി ഇന്നിംഗ്സിലെ അവസാന ഓവറിലെ നാലാം പന്താണ് ചരിത്രം കുറിച്ചത്. കളിയിലെ തൻ്റെ രണ്ടാം ഓവറിൽ 154.8 കിലോമീറ്റർ പന്തെറിഞ്ഞ് ഉമ്രാൻ സീസണിലെ ഏറ്റവും വേഗതയേറിയ പന്ത് എന്ന റെക്കോർഡ് കുറിച്ചിരുന്നു. ഈ റെക്കോർഡാണ് തൻ്റെ അവസാന ഓവറിൽ ഉമ്രാൻ തിരുത്തിയത്. ഈ പന്ത് അഭിമുഖീകരിച്ച വിൻഡീസ് ബാറ്റർ റോവ്മൻ പവൽ ബൗണ്ടറി നേടി.

മത്സരത്തിൽ ഡൽഹി കൂറ്റൻ സ്കോർ കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 207 റൺസ് ആണ് നേടിയത്. 92 റൺസെടുത്ത ഡേവിഡ് വാർണർ ഡൽഹിയുടെ ടോപ്പ് സ്കോററായി. 67 റൺസെടുത്ത റോവ്മൻ പവലും ഡൽഹിക്കായി തിളങ്ങി. ഇരുവരും നോട്ടൗട്ടാണ്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 8 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. അഭിഷേക് ശർമ്മ (7), കെയിൻ വില്ല്യംസൺ (4), രാഹുൽ ത്രിപാഠി (22) എന്നിവരെയാണ് ഹൈദരാബാദിന് നഷ്ടമായത്.

Story Highlights: umran malik ipl fastest delivery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here