Advertisement

തൃക്കാക്കരയിൽ നേരിട്ട് കളത്തിലിറങ്ങാൻ മുഖ്യമന്ത്രി; ലോക്കൽ കമ്മിറ്റികളിൽ ഇന്നു മുതൽ പങ്കെടുക്കും

May 14, 2022
Google News 2 minutes Read

തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി തെരഞ്ഞെടുപ്പ് ഏകോപനം നേരിട്ട് നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്താകും മുഖ്യമന്ത്രി പ്രചരണം ഏകോപിപ്പിക്കുക. ഇന്നു മുതൽ ലോക്കൽ കമ്മിറ്റികളിൽ പങ്കെടുക്കും. 60 എംഎൽഎമാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തും.(cm thrikkakara bypoll)

എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയിരുന്നു. ഇന്ന് നടക്കുന്ന തൃക്കാക്കര ഈസ്റ്റ് തെരെഞ്ഞെടുപ്പ് ലോക്കൽ കമ്മിറ്റിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഇന്ന് മുതലാണ് ലോക്കൽ കമ്മറ്റി യോഗം ആരംഭിക്കുന്നത്.

Read Also: വീട്ടിൽ തനിച്ച് താമസിച്ചത് 66 ദിവസം; പാചകവും വീട്ടുകാര്യങ്ങളും തനിച്ച് ചെയ്ത് പതിമൂന്നുകാരൻ…

ഓരോ കമ്മറ്റികൾക്ക് കീഴിലും അഞ്ച് എം.എൽ.എമാർ കൂടി പങ്കെടുക്കുന്നുണ്ട്. കുടുബയോഗങ്ങളിലും എം.എൽ.എമാരും മന്ത്രിമാരും പങ്കെടുക്കും. താര എം.എൽ.എമാരെയും സജീവമായി പ്രചാരണങ്ങളിൽ നിയോഗിക്കും. ഭരണപരമായ അത്യാവശ്യങ്ങൾക്ക് മാത്രമായിരിക്കും തിരുവനന്തപുരത്തേക്ക് പോവുക.

സിൽവർ ലൈൻ അടക്കമുള്ള വിഷയങ്ങളുയർത്തി തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് നേരിടുന്ന സർക്കാരിന് വിജയം അഭിമാനകാര്യമാണ്. അതിനാലാണ് തൃക്കാക്കരയിൽ വിജയിച്ച് നൂറു തികയ്ക്കാൻ മുഖ്യമന്ത്രി നേരിട്ട് കളത്തിലിറങ്ങുന്നത്. ആവേശം വോട്ടെടുപ്പ് പൂർത്തിയാകും വരെ കൊണ്ട്പോകാനാണ് ഇടത് മുന്നണിയുടെ നീക്കം.

Story Highlights: cm on thrikkakara bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here