Advertisement

സ്വിഫ്റ്റിന് വഴി തെറ്റിയിട്ടില്ല; തിരുവനന്തപുരം- മൂകാംബിക സർവീസ് നടത്തുന്നില്ലെന്ന് കെഎസ്ആർടിസി

May 15, 2022
Google News 3 minutes Read

സ്വിഫ്റ്റ് ബസിന് വഴി തെറ്റിയിട്ടില്ലെന്ന് കെഎസ്ആർടിസി. തിരുവനന്തപുരത്ത് നിന്ന് മൂകാംബികയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. യാത്രക്കാരെ വിളിച്ച് വിവരങ്ങൾ തിരക്കിയെന്നായിരുന്നു കെഎസ്ആർടിസിയുടെ വിശദീകരണം.(ksrtc mookambika bound k-swift bus not went to goa)

മൂകാംബികയിലേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയില്‍ എത്തിയെന്ന വാര്‍ത്ത കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും ഇതിന്‍റെ വാര്‍ത്ത കട്ടിംഗും, ചില പ്രദേശിക ചാനലുകള്‍ ചെയ്ത വിഡിയോകളും ഇതിന്‍റെ ഭാഗമായി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണവുമായി കെഎസ്ആര്‍ടിസി രംഗത്തെത്തി.

Read Also: വീട്ടിൽ തനിച്ച് താമസിച്ചത് 66 ദിവസം; പാചകവും വീട്ടുകാര്യങ്ങളും തനിച്ച് ചെയ്ത് പതിമൂന്നുകാരൻ…

കെഎസ്ആർടിസിയുടെ വിശദീകരണം;

മേയ് മാസം 8 ന് തിരുവനന്തപുരത്ത് നിന്നും മൂകാംബിക സർവ്വീസ് നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി അലഞ്ഞുവെന്നതരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. വാർത്തയിൽ വന്നത് പോലെ നിലവിൽ തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലെക്ക് കെഎസ്ആർടിസി – സ്വിഫ്റ്റ് സർവ്വീസ് നടത്തുന്നില്ല. കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ എയർ ഡീലക്സ് ബസുകൾ എറണാകുളത്ത് നിന്നും, കൊട്ടാരക്കരയിൽ നിന്നുമാണ് കൊല്ലൂരിലേക്ക് സർവ്വീസ് നടത്തുന്നത്.

വാർത്തകൾ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ സിഎംഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ മേയ് 8 ന് കൊട്ടരക്കരക്കയിൽ നിന്നുള്ള സർവ്വീസിലേയും, എറണാകുളത്ത് നിന്നുള്ള സർവ്വീസിലേയും യാത്രക്കാരെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് റൂട്ട് മാറി സർവ്വീസ് നടത്തിയില്ലെന്നും, യാത്ര സുഖകരമാണെന്നുമാണ് അറിയിച്ചത്. കൂടാതെ ആ സർവ്വീസുകളിൽ ട്രെയിനിം​ഗ് നൽകുന്നതിന് ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർമാർ നൽകിയ റിപ്പോർട്ടും ബസ് വഴി മാറി സഞ്ചരിച്ചില്ലെന്നുമാണ്.

കൂടാതെ ബസുകളുടെ 7,8,9,10 തീയതികളിലെ ലോ​ഗ് ഷീപ്പ് പരിശോധിച്ചപ്പോഴും സ്ഥിരം ഓടുന്ന ദൂരം മാത്രമേ ബസുകൾ സർവ്വീസ് നടത്തിയിട്ടുള്ളൂവെന്നും കണ്ടെത്തി. കൂടാതെ ബസ് ​ദിശമാറി സഞ്ചരിച്ചുവെന്ന യാത്രക്കാരുടെ പരാതിയും വിജിലൻസ് വിഭാ​ഗത്തിന് കിട്ടിയിട്ടുമില്ല. തുടർന്നാണ് ലഭ്യമായ രേഖകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിൽ പത്ര നവമാധ്യമങ്ങളിൽ വന്നത് പോലെ കെഎസ്ആർടിസി – സ്വിഫ്റ്റ് ബസ് ദിശമാറി ​ഗോവയിലേക്ക് സർവ്വീസ് നടത്തിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയത്.കെഎസ്ആർടിസി, കെഎസ്ആർടിസി – സ്വിഫ്റ്റ് ബസുകൾ അന്തർ സംസ്ഥാന കരാറിന്‍റെ അടിസ്ഥാനത്തിലേക്കാണ് കർണ്ണാടകത്തിലേക്ക് സർവ്വീസ് നടത്തുന്നത്. അത്തരം ഒരു കരാർ ​ഗോവയുമായി കെഎസ്ആർടിസി ഏർപ്പെട്ടിട്ടുമില്ല. ​ഗോവയിലേക്ക് സർവ്വീസ് നടത്തണമെങ്കിൽ പ്രത്യേക പെർമിറ്റ് എടുക്കണം. അഥവാ വഴിതെറ്റി ​ഗോവയിലേക്ക് പോയാൽ പോലും പെർമിറ്റ് ഇല്ലാതെ ​ഗോവയിലേക്ക് കടത്തി വിടില്ല.

Story Highlights: ksrtc mookambika bound k-swift bus not went to goa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here