Advertisement

കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡിൽ നിന്നും പേപ്പർ ഉൽപാദനം നാളെ തുടങ്ങും

May 18, 2022
Google News 2 minutes Read
kerala paper products limited begins paper production

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡിൽ നിന്നും പേപ്പർ ഉൽപാദനം നാളെ തുടങ്ങും. കോട്ടയം വെള്ളൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാരിൽ നിന്നും ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഏറ്റെടുത്താണ് സംസ്ഥാന സർക്കാർ കെപിപിഎൽ ആരംഭിച്ചത്. ( kerala paper products limited begins paper production )

ദിന പത്രങ്ങൾക്കും മറ്റ് പ്രസിദ്ധീകരണങ്ങൾക്കും ആവശ്യമായ ന്യൂസ് പ്രിന്റുകൾ. പുസ്തകങ്ങൾ നോട്ട് ബുക്കുകൾ എന്നിവയ്ക്കായി പേപ്പറുകൾ എന്നിവ ഉദ്പാതിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടയം വെള്ളൂരിലെ പഴയ പേപ്പർ കമ്പനി സർക്കാർ പുതിയ പേരിൽ പുനരാരംഭിക്കുന്നത്. പേപ്പർ മെഷീൻ, പവർ ബോയിലർ, ഡീ ഇങ്കിംഗ് എന്നിവയ്ക്കായി മൂന്ന് പ്ലാന്റുകൾ പ്രവർത്തന സജ്ജമാക്കി.ഡീ ഇങ്കിംഗ് പ്ലാന്റിൽ നിന്നുള്ള പൾപ്പും ഇറക്കുമതി ചെയ്യുന്ന പൾപ്പും ഉപയോഗിച്ചാണ് ഉൽപാദനം. വ്യാവസായിക അടിസ്ഥാനത്തിൽ തുടർച്ചയായി ഉൽപാദനം തുടങ്ങാൻ രണ്ട് മാസം കൂടി വേണ്ടി വരും. ഇതിനായി കെമിക്കൽ പൾപ്പിംഗ് , മെക്കാനിക്കൽ പൾപ്പിംഗ് പ്ലാന്റുകൾ കൂടി സജ്ജമാകണം. ഇറക്കുമതി പൾപ്പ് ഒഴിവാക്കി ഈറ്റ, തടി, മുള എന്നിവയിൽ നിന്ന് പൾപ്പ് ഉൽപാദിപ്പിക്കുന്നതിനാണ് ഈ പ്ലാന്റുകൾ.

ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയിലുണ്ടായിരുന്ന 255 സ്ഥിരം തൊഴിലാളികളെ പുതിയ കന്പനിയിൽ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്. പ്രവർത്തന മൂലധനമായ 75 കോടി രൂപ ഉൾപ്പെടെ 154 കോടി രൂപയാണ് കെപിപിഎല്ലിനായി സ!ർക്കാ!ർ വകയിരുത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ നിരവധി ജനപ്രതിനിധികളും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.

Story Highlights: kerala paper products limited begins paper production

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here