Advertisement

സിൽവർലൈൻ കല്ലിടാൻ കേന്ദ്രാനുമതി ആവശ്യമില്ല; കെ-റെയിൽ

June 2, 2022
Google News 1 minute Read

സിൽവർലൈൻ പദ്ധതിയിൽ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി വേണ്ടെന്ന് കെ -റെയിൽ. ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്നതാണ്. ഡി പി ആർ റയിൽവേ ബോർഡ് പരോശോധിച്ച് വരികയാണ്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ബോര്‍ഡ് ആവശ്യപ്പെട്ട റെയില്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സമര്‍പ്പിക്കുമെന്നും കെ-റെയിൽ വ്യക്തമാക്കി.

ഇതിനിടെ സിൽവർലൈനിൽ ഭൂമി ഏറ്റെടുക്കൽ തുടങ്ങുമെന്ന് എൽഡി എഫ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്. പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ നിർദേശമുണ്ടെന്ന് പ്രോഗ്രസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകൾക്ക് അനുമതി ലഭിച്ചാൽ നടപ്പാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡി.പി.ആർ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്നും ലഭിച്ച നിർദേശമെന്നും സർക്കാർ വ്യക്തമാക്കുന്നു.

Read Also: സിൽവർ ലൈൻ ഭൂമിയേറ്റെടുക്കൽ തുടങ്ങും; സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്

അതേസമയം കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന അജണ്ടയിൽ നിന്നും വ്യത്യസ്തമായ നിലപാടുകളാണ് കേരളം സ്വീകരിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞു. വലത് പക്ഷത്തിന് കൃത്യമായ ബദൽ ഉണ്ടെന്ന് കേരളത്തിന് തെളിയിക്കാനായിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ആഗോള ഉദാര വത്ക്കരണത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന ജന വിരുദ്ധ നടപടികൾ അതേ പോലെ നടപ്പാക്കാനാണ് അത് അംഗീകരിക്കുന്ന സംസ്ഥാനങ്ങൾ ചെയ്യുന്നത്. എന്നാലതിൽ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിക്കാമെന്ന് കേരളത്തിന് കാണിക്കാനായെന്ന് അദ്ദേഹം പറഞ്ഞു.

Story Highlights: K Rail with explanation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here