Advertisement

‘ആന്റപ്പൻ വെഡ്‌സ് ആൻസി’ എന്ന പുതുചിത്രം വരുന്നു; അനൗൺസ്‌മെന്റ് നടത്തി

June 6, 2022
Google News 2 minutes Read
antappan weds ancy film announced

ആന്റപ്പൻ വെഡ്‌സ് ആൻസി എന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് നടന്നു. എലമെന്റ്‌സ് ഓഫ് സിനിമ എന്റർടെയ്ൻമെന്റ്‌സ് എന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് ആന്റപ്പൻ വെഡ്‌സ് ആൻസി. ( antappan weds ancy film announced )

ശ്രീനാഥ് ഭാസിയും അർജുൻ അശോകനും മുഖ്യ കഥാ പാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സനൂപ് തൈക്കുടമാണ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എലമെന്റ്‌സ് ഓഫ് സിനിമ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ സംവിധായകരായ ജി. മാർത്താണ്ഡൻ , അജയ് വാസുദേവ്, ശ്രീരാജ് എ. കെ. ഡി എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

Read Also: എം.കെ സ്റ്റാലിനെ നേരിട്ടെത്തി വിവാഹം ക്ഷണിച്ച് നയൻതാരയും വിഘ്നേഷും

ഇൻസ്റ്റിറ്റ്യൂട്ടിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ചിത്രീകരണത്തിൽ പങ്കെടുക്കാനുള്ള അവസരവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

Story Highlights: antappan weds ancy film announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here