Advertisement

പത്തനംതിട്ടയിൽ ഇടഞ്ഞ ആന ആറ്റിൽ ചാടി

June 6, 2022
Google News 1 minute Read

പത്തനംതിട്ട അയിരൂരിൽ ഇടഞ്ഞ ആന ആറ്റിൽ ചാടി. അയിരൂരിലെ ആന പ്രേമികൾ പാട്ടത്തിനെടുത്ത സീത എന്ന ആനയാണ് ഇടഞ്ഞ് പമ്പാ നദിയിൽ ഇറങ്ങിയത്. ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

പമ്പാ നദിയുടെ തീരത്താണ് ആനയെ തളച്ചിരുന്നത്. ഇവിടെ നിന്ന് അഴിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ആന ഇന്ന് ഉച്ചയ്ക്ക് ഇടഞ്ഞത്. ആന ഇപ്പോൾ നദിയുടെ ഒരു കരയിലേക്ക് നീങ്ങുകയാണ്. നദിയുടെ ഇരു കരകളിലും ആന പ്രേമി സംഘത്തിൽ പെട്ടവർ നിരന്നിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരമറിയിച്ചിട്ടുണ്ട്. ആന വെള്ളത്തിൽ തുടർന്നാൽ പ്രശ്നമില്ലെന്നും പ്രകോപിപ്പിച്ചാൽ കരയിൽ കയറി നാശനഷ്ടമുണ്ടാവുമെന്നുമാണ് വിദഗ്ധർ പറയുന്നത്.

Story Highlights: elephant river pathanamthitta update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here