Advertisement

നൈജീരിയയിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവയ്പ്; 50 പേർ കൊല്ലപ്പെട്ടു

June 6, 2022
Google News 2 minutes Read

നൈജീരിയയിലെ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. സെന്റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. വിശുദ്ധ കുർബാനയ്ക്കിടെയാണ് വെടിവയ്പ്പുണ്ടായത്. തോക്കുമായിയെത്തിയ സംഘം വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പള്ളിയിലേക്ക് ഇവർ സ്‌ഫോടക വസ്തുക്കളും എറിഞ്ഞു.

പെന്തക്കോസ്‌ത് വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് നാല് പേർ അടങ്ങുന്ന അക്രമി സംഘം പള്ളിയിലേക്ക് കടന്നത്. തുടർന്ന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

Read Also: ദക്ഷിണ നൈജീരിയയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 12 മരണം

അക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വിശ്വാസികളുടെ മരണത്തിൽ പോപ് ഫ്രാൻസിസ് അനുശോചനം രേഖപ്പെടുത്തി. ആക്രമണത്തെ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയും അപലപിച്ചു.

Story Highlights: Over 50 feared dead in Nigeria church attack, officials say

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here