Advertisement

ഉഷ്ണ തരംഗം; ഡൽഹിയിൽ ഓറഞ്ച് അലേർട്ട്

June 6, 2022
Google News 2 minutes Read

ഉഷ്ണ തരംഗം അതിരൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 44 മുതൽ 47 ഡിഗ്രി വരെ ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ദിവസം കൂടി ഉഷ്ണതരംഗം തുടരും, ഉഷ്ണക്കാറ്റ് രൂക്ഷമാകുമെന്നുമാണു കാലാവസ്ഥാ കേന്ദ്രം നൽകുന്ന വിവരം. ഡൽഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഉഷ്‌ണതരംഗം രൂക്ഷമാണ്.

രാവിലെ മുതലേ ചൂട് ശക്തമായ നഗരത്തിൽ ഉച്ചയോടെ അത്യുഷ്ണമാണ് അനു‌ഭവപ്പെട്ടത്. ചൂടിൽ നഗരം പൊള്ളിയതോടെ ആളുകൾ നിരത്തിൽ നിന്ന് താമസകേന്ദ്രങ്ങളിലേക്ക് മാറി.

Read Also: ചുട്ടുപൊള്ളി കേരളം; ആറ് ജില്ലകളില്‍ താപനില 40 ഡിഗ്രി കടക്കുമെന്ന് മുന്നറിയിപ്പ്

ഉഷ്ണതരംഗം ശക്തമായ നഗരത്തിൽ പലയിടത്തും ഞായറാഴ്ച താപനില 47 ഡിഗ്രി കടന്നു. വരും ദിവസങ്ങളിലും സമാനമായ സാഹചര്യമാകുമെന്നും ഉഷ്ണക്കാറ്റ് രൂക്ഷമാകുമെന്നുമാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Story Highlights: Severe heatwave warning in Delhi, IMD issues ‘orange alert’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here