Advertisement

സ്വപ്‌ന സുരേഷിനും പി.സി.ജോര്‍ജിനുമെതിരായ കേസ്; എഫ്ഐആർ സമർപ്പിച്ചു, ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ഉടൻ തയാറാക്കും

June 10, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വപ്‍ന സുരേഷിനും പി സി ജോർജിനുമെതിരായ കേസിൽ എഫ് ഐ ആർ സമർപ്പിച്ചു. ഗൂഢാലോചന കേസിന്റെ വിവരങ്ങൾ കൻന്റോൺമെന്റ് പൊലീസിന് കൈമാറി. പ്രത്യേക അന്വേഷണസംഘത്തിനാണ് കേസ് വിവരങ്ങൾ കൈമാറിയത്. കേസിൽ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ഉടൻ തയാറാക്കും. സരിത്തിന്റെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം ഫൊറൻസിക് ലാബിലാണ് ഫോൺ നൽകിയത്.

പി സി ജോർജും സരിതയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ സ്വപ്‌ന സുരേഷിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തിൽ പി സി വിശദീകരണം നല്‍കിയിരുന്നു. സ്വപ്‌ന തന്നെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഫെബ്രുവരി മാസം കാണാന്‍ വന്നിരുന്നു. നടന്ന സംഭവങ്ങളെല്ലാം എഴുതി നല്‍കി, എഴുത്ത് വായിച്ചപ്പോള്‍ ഏറെ വിഷമം തോന്നിയെന്നും സ്വപ്‌നയുടെ കത്ത് പുറത്തുവിട്ടുകൊണ്ട് പി സി ജോര്‍ജ് പറഞ്ഞിരുന്നു.

സ്വപ്‌ന സുരേഷിനും പി.സി.ജോര്‍ജിനുമെതിരായ കേസില്‍ അന്വേഷണം വേഗത്തിലാക്കിയിരിക്കുകയാണ് പൊലീസ്. മുഖ്യമന്ത്രിക്കെതിരായ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഫ്‌ലാറ്റിലും എച്ച്ആര്‍ഡിഎസിന്റെ ഓഫീസിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്. സ്വപ്നയ്ക്ക് ഭീഷണി ഉയരുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നടപടി.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തുന്നത്. ഫ്‌ലാറ്റിലും എച്ച്ആര്‍ഡിഎസിന്റെ ഓഫീസിലും സിസിറ്റിടി ക്യാമറ സ്ഥാപിക്കുകയാണ്. ഇവിടെ ആരൊക്കെ വന്നുപോകുന്നു എന്നത് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അറിയാനാണ് സിസിറ്റിവി സ്ഥാപിക്കുന്നത്.

Read Also: പകപോക്കൽ, അറസ്റ്റ് മുഖ്യമന്ത്രിയും വി.ഡി.സതീശനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന; പി.സി ജോർജ്

മുഖ്യമന്ത്രി പിണറായി വിജയന്‍ 2016ല്‍ നടത്തിയ വിദേശസന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്ന ആരോപണമാണ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് സ്വപ്ന ഗുരുതര ആരോപണം ഉന്നയിക്കുന്നത്. കള്ളപ്പണക്കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍.

Story Highlights: FIR registered Swapna Suresh and PC George case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement