Advertisement

അട്ടപ്പാടിയിലെ വീട്ടിൽ കയറി കാട്ടാനയുടെ അതിക്രമം; വിഡിയോ

June 11, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അട്ടപ്പാടി ഷോളയൂരിൽ വീട്ടിൽ കയറി കാട്ടാനയുടെ അതിക്രമം. അടുക്കളയിലെ പാത്രങ്ങളൊക്കെ ആന തട്ടി നശിപ്പിച്ചു. വെച്ചപ്പതിയിലെ ശ്രീനാഥിൻ്റെ കൃഷിസ്ഥലത്തെ വീട്ടിലാണ് അർധരാത്രി ആന കയറിയത്. (attappadi elephant home attack)

Read Also: ‘ഓടിച്ചിട്ട് കാട്ടാന, നെട്ടോട്ടമോടി സഞ്ചാരി’; കാട്ടാന ആക്രമിക്കാൻ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ

വീടിൻ്റെ അടുക്കള ഭാഗത്തേക്കാണ് ആന എത്തിയത്. സാധാരണ കാട്ടാന ഇറങ്ങുന്ന ജനവാസ മേഖല തന്നെയാണ് ഇത്. ഏതാണ്ട് അര മണിക്കൂറോളം ആന ഈ വീട്ടിലുണ്ടായിരുന്നു. തുടർന്ന് ആന മടങ്ങുകയായിരുന്നു. ഷോളയൂർ ഫോറസ്റ്റ് സംഘവും ദ്രുതകർമ്മ സേനയും ചേർന്ന് ആനയെ കാട്ടിലേക്ക് മടക്കി അയച്ചു.

Story Highlights: attappadi elephant home attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement