Advertisement

‘അന്തര്‍ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലും വരണം’; ലോകകേരള സഭയില്‍ വിദ്യ വിനോദ്

June 18, 2022
Google News 4 minutes Read

കേരളത്തില്‍ അന്തര്‍ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ഇന്‍സൈറ്റ് മീഡിയ സിറ്റി ഡയറക്ടര്‍ ഡോ വിദ്യാ വിനോദ്. ലോകകേരള സഭയിലാണ് വിദ്യാ വിനോദ് ആവശ്യമുന്നയിച്ചത്. കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് നിക്ഷേപക സാധ്യതകള്‍ ഏറെയാണെന്നും വിദ്യാ വിനോദ് കൂട്ടിച്ചേര്‍ത്തു. (more educational institutions should come to Kerala says visya vinod in loka kerala sabha)

തൊഴിലിനെന്ന പോലെ വിദ്യാഭ്യാസത്തിനും നിരവധി മലയാളികളാണ് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നത്. വിദേശ രാഷ്ട്രങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്നവരില്‍ അധികവും അവിടെ തന്നെ നിക്ഷേപവും ഇറക്കുന്നതാണ് പൊതു സാഹചര്യം. ഇതിന് മാറ്റം വരേണ്ടതുണ്ടെന്ന് ഇന്‍സൈറ്റ് മീഡിയ സിറ്റി ഡയറക്ടര്‍ ഡോ വിദ്യാ വിനോദ് പറഞ്ഞു.

കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപത്തിനും സാധ്യതകള്‍ ഏറെയാണ്. അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ നേട്ടങ്ങള്‍ ഏറെയാണെന്നും വിദ്യാ വിനോദ് കൂട്ടിച്ചേര്‍ത്തു.

Story Highlights: more educational institutions should come to Kerala says visya vinod in loka kerala sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here