Advertisement

‘അഗ്നിപഥ്’ മാതൃരാജ്യത്തെ സേവിക്കാനുള്ള സുവർണാവസരം: രാജ്നാഥ് സിങ്

June 18, 2022
Google News 3 minutes Read

രാജ്യത്തെ യുവാക്കൾക്ക് സായുധ സേനയിൽ ചേരാനും അവരുടെ മാതൃരാജ്യത്തെ സേവിക്കാനുമുള്ള സുവർണാവസരമാണ് ‘അഗ്നിപഥ്’ പദ്ധതിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കഴിഞ്ഞ രണ്ടു വർഷമായി റിക്രൂട്ട്‌മെന്റ് നടപടികൾ നടക്കാത്തതിനാൽ നിരവധി യുവാക്കൾക്ക് സായുധ സേനയിൽ ചേരാൻ അവസരം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.(Rajnath Singh says golden opportunity for youth to join defence system)

Read Also: ഹൃദയങ്ങൾ കീഴടക്കി “777 ചാർളി”; സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി…

‘യുവാക്കളുടെ ഭാവി കണക്കിലെടുത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം 2022 ലെ റിക്രൂട്ട്‌മെന്റ് പരിപാടിയിൽ ‘അഗ്നിവീർ’കളുടെ റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധി 21 വയസ്സിൽ നിന്ന് 23 വയസ്സായി ഉയർത്തി. സർക്കാരിന് നമ്മുടെ യുവാക്കളുടെ മേൽ കരുതൽ ഉണ്ടെന്നാണ് പ്രായപരിധിയിലെ ഇളവ് സൂചിപ്പിക്കുന്നത്. റിക്രൂട്ട്‌മെന്റ് നടപടികൾ വേഗത്തിലാക്കാൻ സൈനിക കാര്യ വകുപ്പും പ്രതിരോധ സേവന മന്ത്രാലയവും പ്രതിജ്ഞാബദ്ധമാണ്.’–രാജ്നാഥ് സിങ് പറഞ്ഞു. ‌

ജമ്മു കശ്മീരിൽ ഈ വർഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സൂചന നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആകെയുള്ള 90 നിയമസഭ മണ്ഡലങ്ങളിൽ 43 എണ്ണം ജമ്മുവിലും 47 എണ്ണം കശ്മീർ മേഖലയിലുമാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ 2022 അവസാനത്തോടെ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് പ്രതിരോധ മന്ത്രി അറിയിച്ചത്.

ജമ്മു കശ്മീരിലെ സാമൂഹിക ഘടന ഒരിക്കലും മതത്തിനും ജാതിക്കും അതീതമായിപ്രവർത്തിക്കരുതെന്ന് ഇവിടുത്തെ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഈ സാമൂഹിക ഘടനയെ തകർക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ എപ്പോഴും ഇവിടെയുണ്ട്. കശ്മീരിൽ വിദ്വേഷം ആളിക്കത്തിക്കാനുള്ള ശ്രമങ്ങളാണ് അവർ വീണ്ടും ആരംഭിച്ചത്. ഇവിടെ വിദ്വേഷത്തിന്റെ വിത്ത് പാകിയതിൽ അയൽരാജ്യമായ പാകിസ്താന്റെ പങ്ക് വലുതാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.ജമ്മു കശ്മീരിൽ വസിക്കുന്ന ഒരു സമുദായത്തെയും ബലപ്രയോഗത്തിലൂടെ പലായനം നടത്താൻ കേന്ദ്രസർക്കാർ അനുവദിക്കില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

Story Highlights: Rajnath Singh says golden opportunity for youth to join defence system

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here