Advertisement

ഉദ്ഘാടനത്തിനെത്തി; തുരങ്കത്തിലെ ചപ്പുചവറുകള്‍ പെറുക്കി മാറ്റി പ്രധാനമന്ത്രി; വിഡിയോ

June 19, 2022
Google News 4 minutes Read
narendra modi cleaning tunnel road

ഡല്‍ഹിയിലെ പ്രഗതി മൈതാന്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് കോറിഡോര്‍ ടണലും അണ്ടര്‍പാസും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടനത്തിന് ശേഷം ഐടിപിഒയിലെ തുരങ്കത്തിലെ ചപ്പുചവറുകള്‍ പെറുക്കുന്ന പ്രധാനമന്ത്രിയുടെ വിഡിയോ വൈറലാണ്. പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെയാണ് വിഡിയോ പുറത്തുവിട്ടത്.( narendra modi cleaning tunnel road)

തുരങ്കത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ താഴെ കിടക്കുന്ന ചവറുകളാണ് മോദി പെറുക്കിമാറ്റുന്നത്. വീണ്ടും മുന്നോട്ട് നടന്ന് പരിസരം വീക്ഷിക്കുന്ന പ്രധാനമന്ത്രി സൈഡില്‍ വീണ് കിടക്കുന്ന പ്ലാസ്റ്റിക് കുപ്പിയും എടുത്തുമാറ്റുന്നത് വിഡിയോയില്‍ കാണാം.

കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് 920 കോടിയിലധികം രൂപ ചെലവഴിച്ചാണ് സംയോജിത ട്രാന്‍സിറ്റ് കോറിഡോര്‍ പദ്ധതി നിര്‍മ്മിച്ചിരിക്കുന്നത്.

Read Also: കാലാനുസൃതമായ പരിഷ്ക്കരണം സേനയിൽ അനിവാര്യം; പ്രധാനമന്ത്രി

മുന്‍പ് ചെന്നൈ മാമല്ലപുരം ബീച്ചില്‍ പ്രധാനമന്ത്രി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ബീച്ചിലെ മാലിന്യങ്ങള്‍ പെറുക്കി മാറ്റിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്ലോഗിംഗ് നടത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്രധാനമന്ത്രി ബീച്ചില്‍ നിന്നെടുത്തു മാറ്റിയത്. പെറുക്കിയെടുത്ത മാലിന്യങ്ങള്‍ അദ്ദേഹം ഹോട്ടല്‍ ജീവനക്കാരന് നല്‍കി. ഇതിന്റെ വിഡിയോയും മോദി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കു വെച്ചിരുന്നു.

Story Highlights: narendra modi cleaning tunnel road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here