Advertisement

ബോര്‍ഡിങ് പാസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടോ? മുന്നറിയിപ്പുമായി ദുബായി പൊലീസ്

June 23, 2022
Google News 3 minutes Read
dont post boarding pass photos says dubai police

വേനലവധിയില്‍ യാത്രക്കാരുടെ തിരക്ക് മുന്‍കൂട്ടിക്കണ്ട് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. വിമാന സര്‍വീസ് ഉപയോഗപ്പെടുത്തുന്ന യാത്രക്കാര്‍ ബോര്‍ഡിങ് പാസ് ഉള്‍പ്പെടെയുള്ള യാത്രാ വിവരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഒരു പ്രമുഖ വ്യക്തി തന്റെ ബോര്‍ഡിങ് പാസ് ഫോട്ടോ യാത്രയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് മോഷണത്തിനിടയാക്കിയതായി പൊലീസ് പറഞ്ഞു. ഇക്കാരണത്താലാണ് നിര്‍ദേശമെന്നും ബോര്‍ഡിംഗ് പാസുകളില്‍ ബാര്‍ കോഡുകളും മറ്റ് വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ദുബായ് പൊലീസിലെ സൈബര്‍ ക്രൈം കോംബാറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സയീദ് അല്‍ ഹജ്‌രി ഖലീജ് പറഞ്ഞു.(dont post boarding pass photos says dubai police)

വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനും മോഷണം നടത്താനും കുറ്റവാളികള്‍ ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കുമെന്നും പൊലീസ് പറഞ്ഞു. ‘പലരും തങ്ങള്‍ യാത്ര ചെയ്യുന്നത് ഫസ്റ്റ് ക്ലാസിലോ ബിസിനസ്സ് ക്ലാസിലോ ആണെന്ന് കാണിക്കാനും മറ്റും ബോര്‍ഡിംഗ് പാസുകളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാല്‍ ഈ സ്വകാര്യ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുമെന്ന് പലര്‍ക്കുമറിയില്ല.

Read Also: അന്താരാഷ്ട്ര റൂട്ടുകള്‍ തുറക്കുന്നു; മിഡില്‍ ഈസ്റ്റ് എയര്‍ ലൈനുകള്‍ ലാഭത്തിലേക്ക് തിരിച്ചുകയറുമെന്ന് റിപ്പോര്‍ട്ട്

പലരും ഇങ്ങനെ പോസ്റ്റ് ചെയ്യുന്നത് സോഷ്യല്‍ മിഡിയയില്‍ ഫോളോവേഴ്‌സിനെ എണ്ണം കൂട്ടാനാണ്. പക്ഷേ സൈബര്‍ സ്‌പേസിലെ കുറ്റവാളികളുടെ എണ്ണം കൂട്ടാനേ ഇതുപകരിക്കൂ’. പൊലീസ് പറഞ്ഞു.

Story Highlights: dont post boarding pass photos says dubai police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here