ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (24-6-22)

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; 5 മുതല്‍ 10 ശതമാനം വരെ വര്‍ധന, പ്രഖ്യാപനം നാളെ
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. 5 മുതൽ 10 ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്.
ചലച്ചിത്ര താരം വി പി ഖാലിദ് അന്തരിച്ചു. ഷൂട്ടിംഗിനിടെയായിരുന്നു മരണം. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്.
അനിത പുല്ലയിലിന്റെ നിയമസഭാ സന്ദർശനം; നാല് ജീവനക്കാർക്കെതിരെ നടപടി
അനിത പുല്ലയില്‍ നിയമസഭ മന്ദരിത്തില്‍ പ്രവേശിച്ച സംഭവത്തില്‍ നാല് കരാര്‍ ജീവനക്കാരെ പുറത്താക്കും. ചീഫ് മാര്‍ഷലിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടിയെന്ന് സ്പീക്കര്‍ എം ബി രാജേഷ് അറിയിച്ചു
2002ലെ ഗുജറാത്ത് കലാപം; നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് ശരിവച്ച് സുപ്രിംകോടതി
2002 ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി ശരിവച്ച് സുപ്രിംകോടതി. നാനാവതി മേത്ത കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രിം കോടതി അംഗികരിച്ചു. സാക്കിയ ജാഫ്രിയുടെ ആരോപണങ്ങളും കോടതി തള്ളി
വ്യോമസേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രേഷന് ഇന്ന് തുടക്കം; മൂവായിരം പേർക്ക് നിയമനം
വ്യോമസേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രേഷന് ഇന്ന് തുടക്കം. ഓൺലൈനായാണ് രജിസ്‌ട്രേഷൻ നടക്കുക . രാവിലെ 10 മണിയോടെ അപേക്ഷകൾ നൽകിത്തുടങ്ങാം.
സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കും
സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
എന്‍ഡിഎയുടെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദ്രൗപദി മുര്‍മുവിനെ
Story Highlights: todays headlines (24-6-22)