Advertisement

വന്യജീവി സങ്കേതത്തോട് ചേര്‍ന്ന ജനവാസമേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഇല്ല; പരിസ്ഥിതി മന്ത്രാലയത്തോട് കേരളം

June 25, 2022
Google News 3 minutes Read
no landslide possibility in populated areas near wild sanctuary

വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന സംസ്ഥാനത്തെ ജനവാസമേഖലകളില്‍ ഉരുള്‍പൊട്ടല്‍ ദുരന്ത സാധ്യത ഇല്ലെന്ന് കേരളം. പ്രക്യതി ദുരന്തങ്ങളുമായ് ബന്ധപ്പെട്ട് സ്വീകരിച്ച സമീപനത്തിന് കടവിരുദ്ധമായ നിലപാട് വനം പരിസ്ഥിതി മന്ത്രാലയത്തെ കേരളം അറിയിച്ചു. അതേസമയം ബഫര്‍സോണ്‍ വീഷയത്തില്‍ സംസ്ഥാനങ്ങളുമായ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും.( no landslide possibility in populated areas near wild sanctuary)

22 വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിച്ചുകൊണ്ടുള്ള കേരളത്തിന്റെ നിര്‍ദേശം കേന്ദ്രത്തിന് ലഭിച്ചു. ഇതില്‍ വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന സംസ്ഥാനത്തെ ജനവാസമേഖലകളില്‍ ഉരുള്‍പൊട്ടല്‍ ദുരന്ത സാധ്യത ഇല്ലെന്നാണ് കേരളത്തിന്റെ കണ്ടെത്തല്‍. 0. 1 കി.മീ. ഇക്കോ സെന്‍സിറ്റീവ് സോണ്‍ എന്ന നയം സ്വീകരിക്കും എന്ന് കേരളം നേരത്തെ കേന്ദ്രത്തിന് ഉറപ്പ് നല്കിയിരുന്നു.

എല്ലാ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും ജനവാസ മേഖലകള്‍ ഒഴിവാക്കിയ നിര്‍ദ്ധേശം സമര്‍പ്പിച്ചതോടെ പ്രസ്തുത നയത്തില്‍ കേരളം തിരുത്തല്‍ വരുത്തിയിരിയ്ക്കുക കൂടിയാണ്. കേന്ദ്രത്തിന് നല്കിയിരുന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ നേരത്തെ സംസ്ഥാനം പുറപ്പെടുവിച്ച ഉത്തരവിനും ഇതോടെ പ്രസക്തി ഇല്ലാതായി. വിഷയത്തില്‍ സംസ്ഥാനത്തിന്റെ നിലപാടിനോട് കേന്ദ്രം സ്വീകരിയ്ക്കുന്ന സമീപനം ഇനി എറെ പ്രധാനപ്പെട്ടതാകും.

Read Also: ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടു; തെളിവുമായി രാഹുല്‍ ഗാന്ധി

അതിനിടെ ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീം കോടതി ഉത്തരവ് വിവിധ ഇടങ്ങളില്‍ സംഘര്‍ഷത്തിന് കാരണമായ സാഹചര്യത്തിലാണ് ചര്‍ച്ച. ഇതിന് ശേഷം സുപ്രിംകോടതിയില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് അടുത്ത മാസം ആകും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്.

Story Highlights: no landslide possibility in populated areas near wild sanctuary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here