Advertisement

‘പഞ്ചായത്ത് പ്രസിഡൻ്റായി 22കാരി’: അടിമാലി പഞ്ചായത്ത് ഭരണം യുഡിഎഫിന്

July 7, 2022
Google News 2 minutes Read

അടിമാലി പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. സിപിഐയില്‍ നിന്ന് യുഡിഎഫിലെത്തിയ സനിത സജിയാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റ്. ഇതോടെ 22കാരിയായ സനിത ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി. സിപിഐയില്‍ നിന്ന് രാജിവച്ചെത്തിയ പഞ്ചായത്തംഗത്തിന്റെയും സ്വതന്ത്രന്റെയും പിന്തുണയോടെയാണ് ഒരു വര്‍ഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. 21 അംഗങ്ങളുടെ പഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 9, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. മുസ്‌ലിം ലീഗിലെ കെഎസ് സിയാദ് വൈസ് പ്രസിഡന്റായി.(adimali grama panchayath election udf win)

Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…

ഏകാധിപത്യപരമായ ഭരണമാണെന്നും വികസന പദ്ധതികള്‍ അട്ടിമറിക്കുന്നുവെന്നും ആരോപിച്ച് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. മെയ് 23ന് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തപ്പോള്‍ സനിതാ സജിയും ഇടതുമുന്നണിയോട് ചേര്‍ന്ന് നിന്നിരുന്ന സ്വതന്ത്രന്‍ വി ടി സന്തോഷും യുഡിഎഫിലേക്ക് ചേരുകയായിരുന്നു. ഇതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടത്.

21 അംഗങ്ങളുടെ ഭരണസമിതിയില്‍ 11 അംഗങ്ങളുടെ പിന്തുണ യുഡിഎഫിന് ലഭിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫിലെ ഷിജി ബാബുവും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്‍ രഞ്ജിതയും മത്സരിച്ചു. നേരത്തെ സിപിഐഎമ്മില്‍ നിന്നുള്ള ഷേര്‍ളി മാത്യുവായിരുന്നു അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.

Story Highlights: adimali grama panchayath election udf win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here