Advertisement

ഉൾക്കാഴ്ചകൊണ്ട് ലോകത്തെ അറിയുന്ന അപൂർവ്വ വ്യക്തിത്വം; സിംസണെ കാണാൻ പ്രിയതാരം ബാബു ആന്റണിയും എത്തി

July 7, 2022
Google News 0 minutes Read

ജീവിതം നമുക്കായി കാത്തുവെച്ചത് എന്താണെന്ന് ഒരിക്കലും പ്രവചിക്കാൻ സാധ്യമല്ല. സന്തോഷത്തെയും സങ്കടത്തെയും ഒരുപോലെ അതിജീവിക്കുക എന്നതാണ് നമുക്ക് മുന്നിലുള്ള മാർഗം. ഇന്ന് പരിചയപ്പെടുത്തുന്നത് അങ്ങനെയൊരു ആളെയാണ്. അപ്രതീക്ഷിതമായെത്തിയ അപകടം സിംസണിന്റെ ജീവിതത്തെ ഇരുട്ടുകൊണ്ടു മൂടി. തൃശൂർ കേച്ചേരിയിൽ വെച്ചുണ്ടായ അപകടത്തിലാണ് സിംസണിന്റെ ജീവിതം മാറിമറയുന്നത്.

ആന കുത്തി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ബസിന്റെ കമ്പിയിലൂടെ പുറത്തേക്ക് വീണ സിംസണിന്റെ മുകളിലേക്ക് ബസ് മറിഞ്ഞു വീഴുകയായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തനത്തിനിടെ ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താൻ ശ്രമിച്ചപ്പോഴുൾപ്പെടെ ഏകദേശം നാല് തവണയോളം അതെ ബസ് അദ്ദേഹത്തിന്റെ ദേഹത്തേക്ക് വീണു. ഈ വലിയ അപകടത്തിൽ ഗുരുതരമായ പരിക്ക് ഏൽക്കുകയും അദ്ദേഹത്തിന്റെ ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുകയും ചെയ്ത സിംസൺ പിന്നീട് ജീവിതത്തിലേക്ക് തിരികെ വന്നതിന്റെ കഥ മലയാളികൾ കേട്ടറിഞ്ഞത് ഫ്ളവേഴ്‌സ് ഒരുകോടി വേദിയിലൂടെയാണ്.

ഫ്ളവേഴ്സിന്റെ ഒരു കോടിയുടെ വേദിയിലാണ് അദ്ദേഹം തന്റെ ജീവിതത്തിലെ നോവേറുന്ന അനുഭവങ്ങൾ പങ്കുവെച്ചത്. തന്റെ ജീവിതത്തിലെ അനുഭവങ്ങളും സ്വപ്നങ്ങളും വേദനകളും അദ്ദേഹം പങ്കുവെച്ചത് മലയാളികൾ ഹൃദയത്തോടാണ് ചേർത്തത്. ഒരു കോടിയുടെ വേദിയിൽ തന്റെ ജീവിതത്തിലുള്ള രണ്ട് വലിയ ആഗ്രഹങ്ങളെക്കുറിച്ചും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. തന്റെ രണ്ട് പ്രിയതാരങ്ങളായ ജയസൂര്യയെയും ബാബു ആന്റണിയെയും ജീവിതത്തിൽ ഒന്ന് നേരിട്ട് കാണണം. ഫ്‌ളവേഴ്‌സ് ഒരുകോടി വേദി അണിയറപ്രവർത്തകരുടെ ഇടപെടൽമൂലം നടൻ ജയസൂര്യ ഒരിക്കൽ അദ്ദേഹത്തെ പോയി കണ്ടിരുന്നു.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

ഇപ്പോൾ നടൻ ബാബു ആന്റണിയും അദ്ദേഹത്തെ നേരിൽ കണ്ടിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ പങ്കെടുക്കാൻ എത്തിയ താരത്തോട് അവതാരകനും ചാനൽ എംഡിയുമായ ആർ ശ്രീകണ്ഠൻ നായർ ആണ് വേദിയിൽ സംസാരിച്ചത്. ഇപ്പോഴിതാ സിംസന്റെ ഈ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ചലച്ചിത്രതാരം ബാബു ആന്റണി. സിംസന്റെ തൃശൂരിലുള്ള സ്ഥാപനത്തിൽ കുടുംബത്തോടൊപ്പം നേരിട്ടെത്തിയാണ് ഈ ആഗ്രഹം ബാബു ആന്റിണി നിറവേറ്റിയത്.

Story Highlights : Kerala’s 1251-km hill highway project will traverse through hill-ranges connecting 13 districts.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here