Advertisement

അർബുദ പരിശോധന നടത്താനെത്തിയയാളുടെ ശ്വാസകോശത്തിൽ ഈന്തപ്പഴക്കുരു

July 7, 2022
Google News 4 minutes Read
date seed was removed from the lung; old man came to the hospital for a cancer test

കഴുത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് അർബുദ പരിശോധന നടത്താനെത്തിയയാളുടെ ശ്വാസകോശത്തിൽ നിന്ന് ഈന്തപ്പഴക്കുരു പുറത്തെടുത്തു. തിരുവനന്തപുരം കിംസ് ഹെൽത്തിലെ ഡോക്ടർമാരാണ് ഈന്തപ്പഴക്കുരു പുറത്തെടുത്തത്. പ്രാഥമിക പരിശോധന നടത്തിയപ്പോൾതന്നെ തിരുവനന്തപുരം സ്വദേശിയായ 75കാരന്റെ കഴുത്തിലെ മുഴ നട്ടെല്ലിനെ ബാധിച്ചിട്ടുള്ള അർബുദമാണെന്ന് കണ്ടെത്തിയിരുന്നു. തുടർചികിത്സയ്‌ക്കായി എടുത്ത പി.ഇ.ടി സി.ടി സ്‌കാനിംഗിലാണ് ശ്വാസകോശത്തിൽ മറ്റൊരു മുഴ കണ്ടെത്തിയത്. ( date seed was removed from the lung; old man came to the hospital for a cancer test )

Read Also: അർബുദ ശസ്ത്രക്രിയക്കിടെ വയലിൻ വായിച്ച് രോഗി

രോ​ഗിയുടെ ശ്വാസകോശത്തിൽ മറ്റൊരു മുഴ കണ്ടതോടെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ ചർച്ച നടത്തി. കോശകലകളാൽ ഭാഗികമായി മൂടിയിരുന്ന മുഴയ്ക്ക് സമാനമായ വസ്തു മൂന്നാഴ്ച മുമ്പ് ഭക്ഷണത്തിനിടെ അറിയാതെ ഉള്ളിൽപോയ ഈന്തപ്പഴക്കുരുവാണെന്ന് ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റിൽ നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെയാണ് വ്യക്തമായത്.

തുടർന്ന് ബ്രോങ്കോസ്‌കോപ്പിയുടെ തന്നെ സഹായത്തോടെ ശ്വാസനാളികൾക്ക് പരുക്കേൽക്കാതെ ഈന്തപ്പഴക്കുരു വിജയകരമായി നീക്കം ചെ‌യ്യുകയായിരുന്നു. ഈന്തപ്പഴക്കുരു പുറത്തെടുത്തതോടെ രോഗി അനുഭവിച്ചിരുന്ന ചുമയും മാറിക്കിട്ടി.

Story Highlights: date seed was removed from the lung; old man came to the hospital for a cancer test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here