Advertisement

ജ്യൂസ് സ്റ്റാൾ നടത്തുന്നയാളെ വെട്ടിപ്പരിക്കേൽപ്പിച്ച് 70,000 രൂപയും മൊബൈലും കവർന്നവരെ പൊലീസ് പിടികൂടി

July 7, 2022
Google News 2 minutes Read
Middle-aged man attacked and robbed of cash and mobile phone

ജ്യൂസ് സ്റ്റാൾ നടത്തുന്നയാളെ വഴിയിൽ തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച് പണവും മൊബൈലും കവർന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം ഇരവിപുരം വലിയവിള സുനാമി ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ദിനേശ് എന്ന് വിളിക്കുന്ന വാവാച്ചി (39), കൊല്ലം വെസ്​റ്റ് വില്ലേജിൽ ജോനകപ്പുറം വാർഡിൽ ആറ്റുകാൽ പുരയിടത്തിൽ അക്ബർ ഷാ (അക്കു, 26) എന്നിവരെയാണ് കിളികൊല്ലൂർ പൊലീസ് പിടികൂടിയത്. കാപ്പാ നിയമപ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ദിനേശ്.

Read Also: ദേവീദേവന്മാരുടെ ചിത്രത്തിൽ കോഴിക്കറി പൊതിഞ്ഞ് നൽകി, യുപിയിൽ ഹോട്ടൽ നടത്തിപ്പുകാരൻ അറസ്റ്റിൽ

ഈ മാസം മൂന്നാംതീയതി പുലർച്ചെ 3 മണിക്കാണ് സംഭവം നടന്നത്. കൊല്ലം ചാത്തിനാംകുളത്തിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. 70,000 രൂപയും 25,000 രൂപ വിലയുള്ള മൊബൈൽ ഫോണുമാണ് മോഷ്ടാക്കൾ കവർന്നത്. മൂന്നാംകു​റ്റി ജംഗ്ഷനിലെ ജ്യൂസ് സ്റ്റാൾ അടച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. രണ്ട് ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം മാസ്‌കും മുഖംമൂടിയും ധരിച്ചിരുന്നു.

റോഡ് സുരക്ഷാ കാമറകളും സി.സി ടി.വി കാമറകളും പരിശോധിച്ചാണ് അക്രമി സംഘത്തെ തിരിച്ചറിഞ്ഞത്. സി​റ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ അന്വേഷണ സംഘവും കിളികൊല്ലൂർ പൊലീസും സംയുക്തമായി അന്വേഷണം നടത്തിയാണ് പ്രതികളെ കുടുക്കിയത്.

Story Highlights: Middle-aged man attacked and robbed of cash and mobile phone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here