Advertisement

സജി ചെറിയാൻ എംഎൽഎ പദവി രാജിവയ്ക്കണോ ? ഇന്ന് ചേരുന്ന അവൈലബിൾ പോളിറ്റ് ബ്യുറോ യോഗം ചർച്ച ചെയ്യും

July 7, 2022
Google News 1 minute Read
saji cherian resignation available pb holds meeting today

സജി ചെറിയാൻ എംഎൽഎ പദവി രാജി വക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഗൗനിക്കേണ്ടതില്ല എന്നാണ് സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. സജി ചെറിയാന്റെ രാജി ഉൾപ്പെടെ യുള്ള വിഷയങ്ങൾ ഇന്ന് ചേരുന്ന അവൈലബിൾ പോളിറ്റ് ബ്യുറോ യോഗം ചർച്ച ചെയ്യും.

മന്ത്രിസ്ഥാനം രാജിവച്ചതോടെ തന്നെ വിഷയം സാങ്കേതികമായി അവസാനിക്കും എന്നാണ് നേതൃത്വം വിലയിരുത്തുന്നത്. നിയമ വിദഗ്ധരുമായും പാർട്ടി നേതൃത്വം വിഷയം ചർച്ച ചെയ്തതായി സൂചനയുണ്ട്. പ്രതിപക്ഷത്തിന്റെ തുടർ നീക്കങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടാമെന്നും പാർട്ടി കണക്കുകൂട്ടുന്നു.

രാജിയോടെ വിഷയം അവസാനിച്ചു എന്ന്, സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചുരി തന്നെ വ്യക്തമാക്കിയിരുന്നു. വരുന്ന പോളിറ്റ് ബ്യുറോ യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്‌തേക്കും

Story Highlights: saji cherian resignation available pb holds meeting today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here