Advertisement

സിപിഐഎമ്മിന്റെ സാധാരണ പ്രവര്‍ത്തകനായി ജനങ്ങള്‍ക്ക് ഒപ്പം ഉണ്ടാകുമെന്ന് സജി ചെറിയാന്‍; ചെങ്ങന്നൂരിലെ വസതിയില്‍ എത്തി

July 7, 2022
Google News 1 minute Read
saji cheriyan reached home in Chengannur

മന്ത്രിസ്ഥാനം രാജിവച്ച ശേഷം സജി ചെറിയാന്‍ ചെങ്ങന്നൂരിലെ വസതിയില്‍ എത്തി. പറയാന്‍ ഉള്ളത് എല്ലാം പറഞ്ഞുവെന്നും സിപിഐഎമ്മിന്റെ സാധാരണ പ്രവര്‍ത്തകനായി ജനങ്ങള്‍ക്ക് ഒപ്പം ഉണ്ടാകുമെന്നും സജി പറഞ്ഞു. പാര്‍ട്ടിയുടെ നിലപാട് ഉയര്‍ത്തിപിടിച്ചാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി.

ചെങ്ങന്നൂരിലെത്തിയ സജി ചെറിയാനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. പ്രദേശത്തെ സാധാരണ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചെത്തി സജി ചെറിയാന് വേണ്ടി സ്വീകരണം ഒരുക്കുകയായിരുന്നു. നേരത്തെ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ചെങ്ങന്നൂരിലെത്തിയത്. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കെ ഇന്ന് തന്നെ അദ്ദേഹം മടങ്ങിയേക്കുമെന്നാണ് സൂചന.

അതേസമയം, ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തില്‍ സജി ചെറിയാനെതിരെ കേസെടുത്തു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്. പത്തനംതിട്ട കീഴ്വായ്പൂര്‍ പൊലീസാണ് കേസെടുത്തത്. ഇത് സംബന്ധിച്ച് പൊലീസ് എഫ്ഐആര്‍ ഇട്ടു. മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

രാജിവച്ചതില്‍ തനിക്ക് വിഷമമില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. പ്രയാസമൊന്നുമില്ലെന്നും അഭിമാനം മാത്രമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് സജി ചെറിയാന്‍ രാജി വച്ചത്. ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് രാജി. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ സിപിഐഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു. സജി ചെറിയാന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും. പകരം പുതിയ മന്ത്രിയുണ്ടായേക്കില്ല. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഏറ്റെടുക്കുമെന്നാണ് വിവരം.

അതിനിടെ, സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന പിടിവാശി പ്രതിപക്ഷം ഉപേക്ഷിച്ചേക്കുമെന്നാണ് വിവരം. നിയമസഭയില്‍ റൂളിംഗിനും ചര്‍ച്ചയ്ക്കുമിടെ ഉന്നയിക്കാനാണ് നീക്കം. നിയമനടപടികള്‍ തുടരാനും പ്രതിപക്ഷത്തില്‍ ധാരണയായി.

Story Highlights: saji cheriyan reached home in Chengannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here