Advertisement

ശ്രീജിത്ത് രവി ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ചികിത്സ വേണമോ എന്ന് പറയുന്നില്ല: അഡ്വ.ലിജി മധു

July 7, 2022
2 minutes Read
Sreejith Ravi Medical certificate Adv Liji Madhu
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പോക്‌സോ കേസില്‍ അറസ്റ്റിലായ ശ്രീജിത്ത് രവി ഹാജരാക്കിയ രേഖയില്‍ അല്ലാതെ മെഡിറ്റേഷന്‍ വേണമെന്നോ ഇപ്പോഴും ചികിത്സ വേണമെന്നോ അതില്‍ റിവ്യു വേണമെന്നോ പറയുന്നില്ലെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ.ലിജി മധു ( Sreejith Ravi Medical certificate Adv Liji Madhu ).

രോഗമുണ്ടെന്ന് കാണിക്കാന്‍ പ്രതിഭാഗം ഒരു ഡോക്യുമെന്റ് ഹാജരാക്കിയിരുന്നു. ഇന്നെ ദിവസം ഒരു ഡോക്ടര്‍ കൊടുത്ത അഭിപ്രായം രേഖമൂലം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇത് ജാമ്യം കിട്ടാന്‍ വേണ്ടി മാത്രമുള്ള ഡോക്യുമെന്റാണ് എന്ന വാദമാണ് പ്രോസിക്യൂഷന്‍ നടത്തിയതെന്നും ലിജി ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…

അതില്‍ പറയുന്നത് 2019 വരെ ഡോക്ടറുടെ ചികിത്സ തേടിയിരുന്നുവെന്നാണ്. അല്ലാതെ മെഡിറ്റേഷന്‍ വേണമെന്നോ ഇപ്പോഴും ചികിത്സ വേണമെന്നോ അതില്‍ റിവ്യു വേണമെന്നോ പറയുന്നില്ല. എന്താണ് രോഗമെന്നോ ഒന്നും അതില്‍ പറഞ്ഞിരുന്നില്ല. ഇതോടെ എന്നാല്‍ മെഡിക്കല്‍ ചികിത്സാവാദം കോടതി തള്ളുകയായിരുന്നുവെന്ന് ലിജി ചൂണ്ടിക്കാട്ടി.

രണ്ടാം തവണയാണ് പ്രതിക്കെതിരെ കേസ് വരുന്നത്. ഒന്നാമത്തെ കേസ് ഒത്തുതീര്‍പ്പാക്കിയത് പ്രതിയുടെ സ്വാധീനം തെളിയിക്കുന്നതാണ്. പ്രതി ഉന്നയിച്ച സാങ്കേതിക കാരണങ്ങള്‍ കോടതി തള്ളിക്കളഞ്ഞുവെന്നും ലിജി പറഞ്ഞു.

Story Highlights: Sreejith Ravi Medical certificate Adv Liji Madhu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement