Advertisement

ശ്രീലങ്കൻ ക്യാമ്പിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്; ഓസീസിനെതിരെ തീക്ഷണ അരങ്ങേറിയേക്കും

July 7, 2022
Google News 2 minutes Read
srilanka cricket covid update

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്. ധനഞ്ജയ ഡിസിൽവ, അസിത ഫെർണാണ്ടോ, ജെഫ്രേ വാൻഡെർസേ എന്നീ താരങ്ങൾക്കാണ് കൊവിഡ് പോസിറ്റീവായത്. ഇതോടെ പരിമിത ഓവർ മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്തുന്ന സ്പിന്നർ മഹീഷ് തീക്ഷണ ടെസ്റ്റിൽ അരങ്ങേറിയേക്കും. ദുനിത് വെല്ലലഗെയും അരങ്ങേറിയേക്കും. നാളെയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ 10 വിക്കറ്റിനു വിജയിച്ചിരുന്നു. (srilanka cricket covid update)

അതേസമയം, ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. സതാംപ്ടണിലെ റോസ്‌ബൗളിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. ആദ്യ ടി-20യിൽ അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ച താരങ്ങൾ തന്നെ അണിനിരക്കും. കൊവിഡ് മുക്തനായ ക്യാപ്റ്റൻ രോഹിത് ശർമ തിരികെയെത്തുമ്പോൾ ആര് പുറത്തിരിക്കുമെന്നതാണ് സുപ്രധാന ചോദ്യം. ഋതുരാജ് ഗെയ്‌ക്വാദോ സഞ്ജു സാംസണോ ആവും ക്യാപ്റ്റനു വഴിമാറുക.

Read Also: ഇനി ‘കുട്ടിപ്പോര്’; ഇംഗ്ലണ്ട്-ഇന്ത്യ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

അയർലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ 77 റൺസ് നേടിയ സഞ്ജു തൻ്റെ രാജ്യാന്തര കരിയറിലെ ആദ്യ ഫിഫ്റ്റി നേടിയിരുന്നു. പിന്നീട് ഇംഗ്ലണ്ടിലെത്തി രണ്ട് പരിശീലന മത്സരങ്ങളിലും സഞ്ജു കളിച്ചു. ആദ്യ ടി-20യിൽ 38 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തിയ സഞ്ജു രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി.

പുതിയ പരിമിത ഓവർ ക്യാപ്റ്റനു കീഴിലാണ് ഇംഗ്ലണ്ട് ഇറങ്ങുക. ഓയിൻ മോർഗൻ കളി മതിയാക്കിയതിനാൽ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ ഇംഗ്ലണ്ടിനെ നയിക്കും. ലിയാം ലിവിങ്സ്റ്റൺ, ജേസൻ റോയ്, സാം കറൻ, മൊയീൻ അലി തുടങ്ങിയ ടി-20 സ്പെഷ്യലിസ്റ്റുകൾ അണിനിരക്കുന്ന ഇംഗ്ലണ്ടിനെതിരെ വിജയിക്കാൻ ഇന്ത്യ നന്നായി വിയർപ്പൊഴുക്കേണ്ടിവരും.

Story Highlights: srilanka cricket covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here