Advertisement

ഇന്ന് കേരളത്തിൽ 3324 പേർക്ക് കൊവിഡ്; ഏറ്റവും കൂടുതൽ എറണാകുളത്ത്

July 7, 2022
Google News 3 minutes Read
Today the number of daily covid cases in Kerala is 3324

ഇന്ന് കേരളത്തിൽ 3324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് (736) ഏറ്റവും കൂടുതൽ രോഗികളുള്ളത്. തൊട്ടുപുറകിൽ തിരുവനന്തപുരം ജില്ലയാണ് (731). കോട്ടയം – 388, പത്തനംതിട്ട – 244 എന്നിങ്ങനെയാണ് രോഗികളുടെ കണക്കുകൾ. ( Kerala has the highest daily number of Covid patients )

ഇന്ന് 17 പേരാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളമാണ് ഏറ്റവും മുന്നിൽ. തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, ബംഗാൾ എന്നിവയാണ് കൊവിഡ് വ്യാപനം കൂടിയ മറ്റ് സംസ്ഥാനങ്ങൾ.

Read Also: കൊവിഡ് മുക്തനായി; ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ പരിശീലനം ആരംഭിച്ചു

18930 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ 15 ശതമാനം വർദ്ധനവാണുള്ളത്. കഴിഞ്ഞ ദിവസം 16000 കേസുകളാണ് ഉണ്ടായിരുന്നത്. പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനമാണ്. ഇന്ത്യയിൽ 35 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചത്.

Story Highlights: Today the number of daily covid cases in Kerala is 3324

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here