‘പഞ്ചാബന്‍’ ഗാനത്തിന് മക്കളോടൊപ്പം ചുവടുവച്ച് ഡേവിഡ് വാര്‍ണര്‍; എന്തൊരു ക്യൂട്ടെന്ന് ആരാധകര്‍

വരുണ്‍ ധവാന്റെ ജഗ് ജഗ് ജിയോ എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റായ ദാനമാണ് നാച് പഞ്ചാബന്‍. ഇന്‍സ്റ്റഗ്രാം റീല്‍സിലും യൂട്യൂബ് ഷോര്‍ട്ട്‌സിലും ഈ ഗാനത്തിന്റെ ചില ഭാഗങ്ങള്‍ക്ക് നിരവധി പേരാണ് ചുവടുവയ്ക്കുന്നത്. ഈ ട്രെന്‍ഡിനൊപ്പം അണിചേര്‍ന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. (David Warner danced on Varun Dhawan’s song viral video)
തന്റെ മക്കളോടൊപ്പമാണ് വാര്‍ണര്‍ ഗാനത്തിന് ചുവടുവയ്ക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് ഇതിനോടകം തന്നെ 255310 ലൈക്കുകളുണ്ട്. വാര്‍ണറും അദ്ദേഹത്തിന്റെ മൂത്തമകളും അനായാസമായി ചുവടുവയക്കുമ്പോള്‍ ഇളയ മകള്‍ അല്‍പം മടിച്ചുനില്‍ക്കുന്നത് കാണാം. എന്നിരുന്നാലും അദ്ദേഹം കുട്ടിയ്ക്ക് ആത്മവിശ്വാസം പകരുകയും ചുവടുകള്‍ വയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ക്യൂട്ട് എന്നാണ് പലരും വിഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നത്.
ഇന്ത്യന്‍ ഗാനങ്ങളോടും സിനിമകളോടും വാര്‍ണറിനുള്ള താല്‍പര്യം മുന്‍പ് തന്നെ പ്രസിദ്ധമാണ്. പുഷ്പയിലെ രംഗവും ബുട്ടബൊമ്മ ഗാനവും ഉള്‍പ്പെട്ട റീല്‍സുമായി മുന്‍പ് വാര്‍ണര്‍ എത്തിയത് ഏറെ കൗതുകത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരുന്നത്.
Story Highlights: David Warner danced on Varun Dhawan’s song viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here