Advertisement

സ്വർണക്കടത്ത് കേസ്: കോടതി മാറ്റണമെന്ന ഇഡി ആവശ്യത്തിനെതിരെ ശിവശങ്കർ

July 23, 2022
Google News 1 minute Read

സ്വർണക്കടത്ത് കേസിൽ ഇഡിക്കെതിരെ എം ശിവശങ്കർ സുപ്രീം കോടതിയിൽ. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തിനെതിരെ തടസ്സ ഹർജി സമർപ്പിച്ചു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്റെ വാദം കേള്‍ക്കണമെന്നാണ് ആവശ്യം. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.

കേസ് ബാംഗ്ലൂർ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി കൊച്ചി സോൺ അസി. ഡയറക്ടർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാന്‍ ശ്രമം ഉണ്ടാകുമെന്ന് ആശങ്കപ്പെടുന്നതായാണ് വാദം. ഉന്നതതല കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇഡി കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

Story Highlights: Gold smuggling case: Sivashankar against ED

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here