Advertisement

മകളുടെ മജ്ജമാറ്റിവെക്കല്‍ ശാസ്ത്രക്കായി സുമനസുകളെ സഹായം അഭ്യര്‍ത്ഥിച്ച് മാതാപിതാക്കള്‍

July 24, 2022
Google News 3 minutes Read
help for bone marrow transplant

മകളുടെ മജ്ജമാറ്റിവെക്കല്‍ ശാസ്ത്രക്കായി സുമനസുകളെ സഹായം അഭ്യര്‍ത്ഥിച്ച് മാതാപിതാക്കള്‍. മാന്നാര്‍ കുട്ടംപ്പേരൂര്‍ സ്വദേശികളായ സരസ്വതി ഗോപിക്കുട്ടന്‍ ദാമ്പതികളുടെ മകള്‍ അഞ്ജനയാണ് എപ്ലാസ്റ്റിക് അനീമിയാണ് രോഗത്താല്‍ ദുരിതം അനുഭവിക്കുന്നത് ( help for bone marrow transplant ).

ആറു വര്‍ഷം മുമ്പാണ് അഞ്ജനയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. എപ്ലാസ്റ്റിക് അനീമിയാണ് രോഗം. മജ്ജമാറ്റിവെക്കല്‍ ശാസ്ത്രക്രിയ മാത്രമാണ് ഏക പരിഹാരം. 45 ലക്ഷം രൂപയോളം ചെലവ് വരുന്ന ശാസ്ത്ര ക്രിയ എത്രയുംവേഗം നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Read Also: ആലപ്പുഴയിലെ വാഹനാപകടം: കെഎസ്ആര്‍ടിസി ഡ്രൈവറുടേത് അശ്രദ്ധ ഡ്രൈവിങ്ങെന്ന് മോട്ടോര്‍ വാഹന വകുപ്പ്

അസുഖം മൂര്‍ച്ഛിച്ചത്തോടെ അഞ്ജനയുടെ പഠിത്തവും പ്രതിസന്ധിയിലായി. ഇടയ്ക്ക് ഉള്ള പനിയും, നാക്ക്‌ പൊട്ടുന്നതുമാണ് പ്രധാന ബുദ്ധിമുട്ട്. അഞ്ജനയുടെ അനുജത്തി അദ്രയ്ക്കും സമാനമായ രോഗത്തിന്റെ തുടക്കമാണ്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് മക്കളുടെ ചികിത്സ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. അതുകൊണ്ട് തന്നെ സുമനസുകള്‍ ഈ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ.

അഞ്ജനയ്ക്കായി കൈകോര്‍ക്കാം

SARASWATHY.PD
IFSC Code: CNRB0000534
Account No:3534108001278
CANARA BANK

Story Highlights: Parents request help for daughter bone marrow transplant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here