‘ബിജെപിയാണ് ഒന്നാം നമ്പർ ശത്രു’, രാജ്യത്ത് ഏകാധിപത്യ ഭരണമാണ് നടക്കുന്നത്: കെ സുധാകരന്‍

ബി ജെ പി യെ എതിർക്കാൻ കോൺഗ്രസ് ആരുടെയും പിന്തുണ തേടുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. ബിജെപിയാണ് ഒന്നാം നമ്പർ ശത്രു. രാജ്യത്ത് ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. ഇഡി ചോദ്യം ചെയ്ത് പകപോക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ചതിന്‍റെ പേരില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് എംപിമാരെയും നേതാക്കളേയും കിങ്‌സ് വേ പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(k sudhakaran against ed questioning of sonia gandhi)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
ഭരിക്കുന്നവന്‍റെ താൽപ്പര്യം മാത്രം സംരക്ഷിക്കപ്പെടുന്നു. പാർലമെന്‍റില്‍ ചർച്ചയില്ല. എംപിമാരെ സസ്പെൻഡ് ചെയ്യുന്നു. സോണിയയെ വേട്ടയാടുന്നു. രാജ്യത്ത്ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. ഭരിക്കുന്നവന്‍റെ താൽപ്പര്യം മാത്രം സംരക്ഷിക്കപ്പെടുന്നു. പാർലമെന്‍റില്‍ ചർച്ചയില്ല. എംപിമാരെ സസ്പെൻഡ് ചെയ്യുന്നു. സോണിയയെ വേട്ടയാടുന്നു. ജനാധിപത്യം സംരക്ഷിക്കാൻ ബിജെപി തകരേണ്ടത് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മണിക്കൂറുകള്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം മറ്റ് എംപിമാരേയും ബലപ്രയോഗത്തിലൂടെ നീക്കി. എഐസിസി ആസ്ഥാനവും സംഘര്‍ഷഭരിതമായി. മനോവീര്യം തകര്‍ക്കാൻ കേന്ദ്ര സര്‍ക്കാരിനാവില്ലെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.
Story Highlights: k sudhakaran against ed questioning of sonia gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here