Advertisement

വീയപുരം പൊലീസ് മർദ്ദിച്ചെന്ന് പരാതി; പരാതിക്കാരന്റെ മൊഴിയെടുത്തു

July 28, 2022
Google News 2 minutes Read

പരാതിക്കാരനായ യുവാവിനെ എസ് ഐ മർദിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു. വീയപുരം സ്വദേശി അജിത് വർഗീസിനെ എസ് ഐ മർദിച്ചെന്ന പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ഡിവൈഎസ് പി ആശുപത്രിയിലെത്തി പരാതിക്കാരൻ അജിത്തിന്റെ മൊഴിയെടുത്തു. ഇന്ന് എസ് ഐ ഉൾപ്പെടയുള്ള പൊലീസുകാരന്റെ മൊഴിയെടുക്കും.

എസ് ഐ മര്‍ദിച്ച സംഭവത്തിന് പിന്നാലെ പരാതിക്കാരന്‍റെ ബന്ധു ഫിലിപ്പോസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എസ് ഐ മര്‍ദ്ദിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. അയല്‍വാസി രഞ്ജുവിന്‍റെ പരാതിയിൽ എസ് സി- എസ്ടി പീഡന നിയമപ്രകാരമാണ് കേസ്. രഞ്ജുവിനെ ഫിലിപ്പോസ് ജാതിപ്പേര് വിളിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

ഫിലിപ്പോസിനെ മർദ്ദിച്ചതിന് രഞ്ജുവിനെതിരെയും കേസെടുത്തിട്ടുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഫിലിപ്പോസിൻ്റെ പരാതിയിലാണ് നടപടി. ഈ പരാതിയുടെ കൈപറ്റ് രശീതി ചോദിച്ചപ്പോഴായിരുന്നു അജിതിനെ എസ്ഐ മർദ്ദിച്ചത്.

Read Also: കിരണിന്റെ മൃതദേഹം വിട്ടുകിട്ടാൻ വിഴിഞ്ഞം പോലീസ് ഇന്ന് തമിഴ്നാട് പോലീസിനെ സമീപിക്കും

കഴിഞ്ഞ 24നാണ് സംഭവങ്ങളുടെ തുടക്കം. തന്‍റെ പിതാവിന്‍റെ സഹോദരനെ അയല്‍വാസി മർദ്ദിച്ചെന്നാോരിപിച്ച് അജിത് വര്‍ഗീസ് വീയപുരം സ്റ്റേഷനിൽ പരാതി നല്‍കി. പിറ്റേന്ന് പരാതിയുടെ കൈപറ്റ് രസീത് ചോദിച്ചപ്പോള്‍ എസ് ഐ സാവുല്‍ മർദ്ദിച്ചെന്നാണ് അജിത് പറയുന്നത്. സ്റ്റേഷനുള്ളിലെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അതേ സമയം, മര്‍ദ്ദിച്ചെന്ന് പറയുന്നത് വാസ്തവ വിരുദ്ധമെന്നാണ് വീയപുരം പൊലീസിന‍്റെ വിശദീകരണം.

Story Highlights: Complaint Against SI Veeyapuram police station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here