Advertisement

അമിതഭാരം കുറയണോ ? വെള്ളത്തിൽ ഇവ ചേർത്ത് കുടിച്ച് നോക്കൂ

August 8, 2022
Google News 2 minutes Read
add these to water to fight obesity

നന്നായി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മെറ്റബോളിസം ബൂസ്റ്റ് ചെയ്യാനും ചർമം തിളങ്ങാനുമെല്ലാം വെള്ളം അത്യുത്തമമാണ്. എന്നാൽ അമിതഭാരം കുറയാനും വെള്ളം നല്ലതാണ്. അമിതഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർ വെള്ളം വെറുതെ കുടിക്കുന്നതിലും നല്ലതാണ് അതിൽ ചില ചേരുവകൾ ചേർത്ത് കുടിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധ ലീസ യംഗ് പറയുന്നു. ( add these to water to fight obesity )

നാരങ്ങ

വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞോ അരിഞ്ഞിട്ടോ കുടിക്കുന്നത് നല്ലതാണ്. നാരങ്ങയിൽ വിറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ന്യൂട്രീഷൻ ആന്റഅ മെറ്റബോളിസം ജേണലിൽ വിറ്റമിൻ സിയുടെ കുറവും അമിതഭാരവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രതിബാധിച്ചിട്ടുണ്ട്. വിറ്റമിൻ സി കുറഞ്ഞ സ്ത്രീകളിൽ അമിതഭാരം ഉള്ളതായാണ് പഠന റിപ്പോർട്ട്. നെഞ്ചെരിച്ചിൽ തടയാനും ഇത് നല്ലതാണ്.

സാലഡ് വെള്ളരി

ധാരാളം ജലാംശമുള്ള ഭക്ഷ്യവസ്തുവാണ് കക്കിരി അഥവാ സാലഡ് വെള്ളരി. 38.3 ഗ്രാം ജലാംശമാണ് ഒരു കക്കിരിയിൽ അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വെള്ളത്തിൽ കുകുംബർ അരിഞ്ഞിട്ട് കുടിക്കുന്നത് നിങ്ങൾക്ക് പെട്ടെന്ന് വയറ് നിറഞ്ഞത് പോലെ തോന്നുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഇത് തടയുകയും ചെയ്യും.

പുതിന

പുതിന വെള്ളത്തിൽ ചേർത്ത് കുടിക്കുന്നതും നല്ലതാണ്. പുതിന വിശപ്പിനെ കെടുത്താൻ സഹായിക്കുന്നു. എവിഡൻസ് ബേസ്ഡ് കോംപ്ലിമെന്ററി ആന്റഅ ഓൾട്ടർനേറ്റീവ് മെഡിസിൻ ജേണലിൽ പുതിന അമിതഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ആപ്പിൾ, ബെറികൾ

ആപ്പിളുകളും ബെറികളും വെള്ളത്തിലിട്ട് കുടിക്കുന്നതും അമിതഭാരം ചെറുക്കാൻ നല്ലതാണ്. ഒരു കപ്പ് ബ്ലൂ ബെറിയിൽ 3.6 ഗ്രാം ഫൈബറും ഒരു കപ്പ് മുറിച്ച ആപ്പിളിൽ 2.6 ഗ്രാം മുതൽ 3 ഗ്രാം വരെ ഫൈബറും അടങ്ങിയിട്ടുണ്ട്. ഫൈബർ അമിതമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറ് പെട്ടെന്ന് നിറഞ്ഞത് പോലെ തോന്നാൻ സഹായിക്കും.

Story Highlights: add these to water to fight obesity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here