Advertisement

‘ആർഎസ്എസ് വേദിയിൽ സിപിഐഎം മേയർ’ ; സിപിഐഎം ചിലവിൽ ആർഎസ്എസ് മേയറെ കിട്ടിയെന്ന് കോൺഗ്രസ്

August 8, 2022
Google News 2 minutes Read

ആർഎസ്എസ് വേദിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിൽ വിമർശനവുമായി കോൺഗ്രസ്. സിപിഐഎം ചിലവിൽ ആർഎസ്എസ് മേയറെ കിട്ടിയെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ വിമർശിച്ചു. മേയര്‍ക്കെതിരെ സിപിഐഎം നടപടിയെടുക്കാന്‍ തയ്യാറാണോയെന്ന് പ്രവീണ്‍കുമാര്‍ ചോദിച്ചു.(congress against kozhikode mayor beena philip)

എന്നാൽ വിമർശനത്തിന് വിശദീകരണവുമായി കോഴിക്കോട് മേയർ രംഗത്തെത്തി. വിവാദത്തിൽ ദുഃഖമുണ്ട്, മനസ്സിൽ വർഗീയതയില്ലെന്ന് മേയർ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി നിർേദശിച്ചിട്ടില്ല.

Read Also: ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ല: പി.കെ.കുഞ്ഞാലിക്കുട്ടി

മേയറെന്ന നിലയ്ക്ക് സ്ത്രീകളുടെ കൂട്ടായ്മ ക്ഷണിച്ചപ്പോള്‍ പോയി. ശിശു പരിപാലനത്തെക്കുറിച്ചാണ് സംസാരിച്ചത്. വര്‍ഗീയതയെക്കുറിച്ചല്ല. ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയുടെ അനുമതി വാങ്ങണമെന്ന് തോന്നിയില്ലെന്നും മേയര്‍ കോഴിക്കോട്ട് പറഞ്ഞു.

Story Highlights: congress against kozhikode mayor beena philip

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here