Advertisement

മദ്യലഹരിയിൽ സുഹൃത്തുക്കളോട് പിണങ്ങിയ യുവാവ് കടലിൽ ചാടി

August 8, 2022
1 minute Read
drunken man jumped into the sea
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മദ്യലഹരിയിൽ സുഹൃത്തുക്കളോട് പിണങ്ങി ജീവനൊടുക്കാനായി കടലിൽ ചാടിയ യുവാവിനെ രക്ഷപ്പെടുത്തിയത് ലൈഫ് ഗാർഡുകൾ. കഴിഞ്ഞ ദിവസം രാവിലെ 11.30ന് ആലപ്പുഴ ബീച്ചിൽ കാറ്റാടി ഭാഗത്തായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്ന് വിനോദ യാത്രയ്ക്കെത്തിയ എട്ടംഗ സംഘത്തിൽ ഉൾപ്പെടുന്ന യുവാവാണ് മദ്യലഹരിയിൽ ജീവനൊടുക്കാൻ കടലിൽ ചാടിയത്.

Read Also: മദ്യലഹരിയിൽ ബൈക്കിലെത്തിയ യുവാവ് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു; പൊലീസെത്തി കൈയ്യോടെ പൊക്കി

തമിഴ്‌നാട്ടിലെ ആണ്ടകുളത്തു നിന്നെത്തിയ എട്ടംഗ സംഘത്തിലെ ജയകുമാർ (24) ആണ് കടലിൽ ചാടിയത്. സംഭവം കണ്ടുനിന്ന ലൈഫ് ഗാർഡ് അവസരോചിതമായി യുവാവിനെ രക്ഷിച്ച് കരയിലെത്തിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡ് സന്തോഷാണ് യുവാവിന്റെ ജീവൻ രക്ഷപ്പെടുത്തിയത്. ടൂറിസം പൊലീസ് എസ്.ഐ പി. ജയറാമിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി യുവാവിന് പ്രഥമ ശുശ്രൂഷ നൽകി.

Story Highlights: drunken man jumped into the sea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement