Advertisement

ചേർത്തല നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു; മൂന്ന് പേർക്ക് പൊള്ളലേറ്റു

August 8, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചേർത്തല പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു. പൊള്ളലേറ്റ മൂന്ന് പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ ഓഫീസ് അറ്റകുറ്റപ്പണിക്ക് എത്തിയ പാണാവള്ളി സ്വദേശികളായ രാജേഷ്, വിഷ്ണു, തിലകൻ എന്നിവർക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഗ്രിൽ വെൽഡ് ചെയ്യുന്നതിനിടയിൽ തീപ്പൊരി ചിതറി കതിനയ്ക്ക് തീപിടിച്ചതാണ് അപകടകാരണം. ക്ഷേത്ര ഓഫീസിന് ഒരു മീറ്റർ അകലെയായിരുന്നു വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടം.

Read Also: തിരുവല്ലയിൽ ബ്യൂട്ടി പാർലറിന് തീപിടിച്ചു

Story Highlights: fire in Nalpathaneeswaram Temple cherthala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement