Advertisement

ഓർഡിനൻസ് വിവാദത്തിൽ ഗവർണറെ പ്രകോപിപ്പിക്കേണ്ടെന്ന് തീരുമാനം; പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി

August 8, 2022
Google News 2 minutes Read

ഓർഡിനൻസ് വിവാദത്തിൽ ഗവർണറെ പ്രകോപിപ്പിക്കില്ല. ഗവർണറെ പ്രകോപിപ്പിക്കേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റിൽ അഭിപ്രായം. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
നിയമ നിർമാണത്തിന് പ്രത്യേക സഭാ സമ്മേളനം വിളിക്കും. ഇക്കാര്യം ഗവർണറെ ബോധ്യപ്പെടുത്തും.

സംസ്ഥാന സർക്കാറിനെ പ്രതിസന്ധിയിലാക്കി ഓർഡിനൻസ് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. ഓർഡിനൻസുകളിൽ ഒപ്പിടാനാകില്ലെന്നും കൂടുതൽ പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.

ഓർഡിനൻസിൽ കണ്ണുംപൂട്ടി ഒപ്പിടാനാവില്ല. കൂടുതൽ സമയം വേണം. ഒറ്റ ദിവസം കൊണ്ട് എല്ലാം തീരുമാനമാക്കാനാവില്ല. ഓർഡിനൻസുകളിൽ കൃത്യമായ വിശദീകരണം വേണം. ജനാധിപത്യമൂല്യം ഉയർത്തിപിടിക്കണം. ഓർഡിനൻസ് ഭരണം നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഗവർണറെ അനുനയിപ്പിക്കാൻ സർക്കാർ; ആരിഫ് മുഹമ്മദ് ഖാനെ ചീഫ് സെക്രട്ടറി കണ്ടു

ലോകായുക്ത നിയമഭേദഗതി അടക്കം നിർണായകമായ 11 ഓർഡിനൻസുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഗവർണർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി അര മണിക്കൂറോളം ചർച്ച നടത്തിയിട്ടും ഗവർണർ വഴങ്ങിയില്ല.

Story Highlights: Govt to convince Arif Mohammad khan in the ordinance controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here