Advertisement

അയൽവാസിയുടെ തത്ത വല്ലാത്ത ശല്യം; പരാതിയുമായി 72കാരൻ

August 8, 2022
Google News 1 minute Read

അയൽവാസിയുടെ തത്തക്കെതിരെ പരാതിയുമായി 72 വയസുകാരൻ. തത്തയുടെ കരച്ചിലും അലർച്ചയും തനിക്ക് ശല്യമാകുന്നു എന്ന് കാട്ടി പൂനെ സ്വദേശിയാണ് പരാതിപ്പെട്ടത്. തത്തയുടെ ഉടമയ്ക്കെതിരെ കേസെടുത്തു എന്നും വേണ്ട നടപടികൾ സ്വീകരിക്കും എന്നും പൊലീസ് വ്യക്തമാക്കി.

പൂനെയിലെ ഖഡ്കി പൊലീസ് സ്റ്റേഷനിലാണ് 72കാരനായ സുരേഷ് ഷിൻഡെ പരാതി നൽകിയത്. ശിവാജി നഗറിലെ പാർപ്പിട സമുച്ചയത്തിലാണ് ഇയാൾ താമസിക്കുന്നത്. തത്തയും ഉടമയായ അക്ബർ അംജദ് ഖാനും ഇയാളുടെ തൊട്ടടുത്ത വീട്ടിലുമാണ് താമസം. തത്തയുടെ കരച്ചിലും അലർച്ചയും തനിക്ക് ശല്യമാകുന്നു എന്ന് പരാതിയിൽ പറയുന്നു. ഭയപ്പെടുത്തല്‍, സമാധാനന്തരീക്ഷത്തിന് ഭംഗം വരുത്തല്‍ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് ഉടമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Story Highlights: neighbour parrot complaint maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here