Advertisement

സിഗരറ്റ് വാങ്ങാനെന്ന വ്യാജേന കടയിൽ കയറി വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞവർ അറസ്റ്റിൽ

August 8, 2022
Google News 2 minutes Read
Two Malayalees arrested for stealing old lady's gold

സിഗരറ്റ് വാങ്ങാനെന്ന വ്യാജേനെ കടയിൽ കയറി വൃദ്ധയുടെ മാല കവർന്ന സംഭവത്തിൽ രണ്ട് മലയാളികൾ അറസ്റ്റിൽ. നാഗർകോവിൽ കുളച്ചലിലാണ് സംഭവം. തിരുവനന്തപുരം പേട്ട പുന്നപുരം സ്വദേശികളായ വൈശാഖ് (32), സുനിത് (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുളച്ചൽ വന്നത്തിവിള റോഡ് സ്വദേശി സത്യന്വേഷിന്റെ ഭാര്യ റോസിലിയുടെ (70) മാല കവർന്ന കേസിലാണ് പ്രതികൾ അകത്തായത്.

Read Also: മദ്യപിച്ച് ബഹളംവെച്ചത് ചോദ്യംചെയ്ത ഓട്ടോഡ്രൈവറെ കോടാലി കൊണ്ട് വെട്ടി; അയൽവാസി അറസ്റ്റിൽ

പ്രതികളുടെ കൈയിൽ നിന്ന് 25 പവന്റെ സ്വർണവും, 2 ബൈക്കുകളും പിടിച്ചെടുത്തു. മോഷ്ടാക്കൾ സിഗരറ്റ് വാങ്ങാനെന്ന വ്യാജേന കടയിലേക്ക് കയറി റോസിലിയുടെ കഴുത്തിൽ നിന്ന് മൂന്ന് പവന്റെ മാല കവരുകയായിരുന്നു. റോസിലി ഉച്ചത്തിൽ ബഹളം വെച്ചതോടെ പ്രതികൾ ബൈക്കിൽ കടന്നുകളഞ്ഞു.

കുളച്ചൽ സ്പെഷ്യൽ ടീം എസ്.ഐ ജോൺ ബോസ്കോയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തിരുവനന്തപുരത്ത് വച്ച് പ്രതികളെ കുടുക്കിയത്. കുളച്ചൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Story Highlights: Two Malayalees arrested for stealing old lady’s gold

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here