Advertisement

World Cat Day : സ്റ്റേഷന് മാസ്റ്ററിൽ നിന്ന് മേൽശാന്തിയിലേക്ക്, ഇങ്ങനെയും ഒരു പൂച്ച ജന്മം

August 8, 2022
Google News 2 minutes Read
world cat day cat stationmaster switches career

സ്റ്റേഷന് മാസ്റ്ററിൽ നിന്ന് മേൽശാന്തിയിലേക്ക് ജോലി മാറി അപൂർവ പൂച്ച ജന്മം..! കേട്ടാൽ കഥാപുസ്തകത്തിലെ ഒരു ചിത്രകഥയാണെന്ന് തോന്നും. എന്നാൽ ഇത് യാഥാർത്ഥ്യമാണ്. ജപ്പാനിലാണ് സംഭവം. ( world cat day cat stationmaster switches career )

ജപ്പാൻ കിഷി സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററായി ലോക ശ്രദ്ധ നേടിയ നിതാമ എന്ന പൂച്ചയാണ് കിനോകാമയിലെ താമ ക്ഷേത്രത്തിലെ മേൽശാന്തിയായി അധികാരമേറ്റത്.

മുൻപ് സ്റ്റേഷൻമാസ്റ്റർ പൂച്ചയായിരുന്ന താമയ്ക്ക് വേണ്ടി പണികഴിപ്പിക്കപ്പെട്ട ചെറിയ ക്ഷേത്രത്തിലാണ് നിതാമ സേവനമനുഷ്ടിക്കുന്നത്. തന്റെ സേവനകാലത്ത് നിരവധി സന്ദർശകരെ വകയാമ ഇലക്ട്രിക് റെയിൽവേയിലേക്ക് ആകർഷിച്ച പൂച്ചരാജനായിരുന്നു താമ.

Read Also: വളര്‍ത്തുപൂച്ച അധിനിവേശ ജീവിയെന്ന് പോളണ്ട്; പൂച്ചപ്രേമികള്‍ പ്രതിഷേധത്തില്‍

കൊവിഡിനെ തുടർന്ന് ഇരുട്ടിലാഴ്ന്ന ലോകത്തെ പ്രകാശപൂരിതമാക്കാൻ നിതാമയ്ക്ക് കഴിയുമെന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്.

Story Highlights: world cat day cat stationmaster switches career

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here