Advertisement

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വാഴ നട്ട് യൂത്ത് ലീഗ് പ്രതിഷേധം

August 8, 2022
Google News 2 minutes Read

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വാഴ നട്ട് യൂത്ത് ലീഗ് പ്രതിഷേധം.കോഴിക്കോട് മീഞ്ചന്ത ജംഗ്ഷനിലെ കുഴിയിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് വാഴ നട്ടു.(youth league protest against muhammed riyas)

സംസ്ഥാനത്തെങ്ങും റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. തകർന്ന് കിടക്കുന്ന റോഡുകളും കനത്ത മഴയും നിരത്തുകളെ അപകടക്കെണിയാക്കുകയാണ്. സർക്കാരിനെതിരെ രൂക്ഷ പ്രതിഷേധമാണ് ഇതിനോടകം ഉയരുന്നത്. റോഡിലെ കുഴിൽ വീണ് ഒരു യാത്രക്കാരൻ മരിച്ചതും പ്രതിഷേധം ശക്തമാക്കി. ഇതോടെയാണ് വാഴ നട്ട് പ്രതിഷേധിക്കാൻ യൂത്ത് ലീഗ് തീരുമാനിച്ചത്.

Read Also: ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ല: പി.കെ.കുഞ്ഞാലിക്കുട്ടി

അതേസമയം ദേശീയ സംസ്ഥാന പാതകളിലെ അപകടകരമായ കുഴികൾ മൂടണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടന്നു. ആലുവ PWD ഓഫീസിലേക്ക് അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്.

Story Highlights: youth league protest against muhammed riyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here