Advertisement

സുഹൃത്ത് ദയാവധം തേടുന്നു; സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകാൻ യാത്രാനുമതി നൽകരുതെന്ന് യുവതി കോടതിയിൽ…

August 13, 2022
2 minutes Read

സുഹൃത്തിന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകാൻ യാത്രാനുമതി അനുവദിക്കരുതെന്ന ആവശ്യവുമായി യുവതി ഡൽഹി ഹൈക്കോടതിയിൽ. ദയാവധം തേടിയാണ് സുഹൃത്ത് സ്വിറ്റ്‌സർലാന്റിലേക്ക് പോകുന്നതെന്നും അദ്ദേഹം മയാള്‍ജിക് എന്‍സെഫലോമയലിറ്റിസ് അഥവാ ഫാറ്റിഗ് സിന്‍ഡ്രോം എന്ന രോഗത്താല്‍ ബുദ്ധിമുട്ടുകയാണെന്നും യുവതി ഹർജിയിൽ പറഞ്ഞു. അതുകൊണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് യാത്രാനുമതി നൽകരുത് എന്നാണ് യുവതിയുടെ ആവശ്യം.

സുഹൃത്തിനെ ചികിത്സിക്കുന്ന ആളുടെ സഹായത്തോടെയാണ് സ്വിറ്റ്‌സർലാന്റിലേക്കുള്ള യാത്ര. അതുകൊണ്ട് സുഹൃത്തിന് എമി​ഗ്രേഷൻ ക്ലിയറൻസ് നൽകരുതെന്നും യുവതി ആവശ്യപ്പെട്ടു. ശാരീരികമായും മാനസികമായും രോ​ഗിയെ തളർത്തുന്ന രോ​ഗമാണ് ഫാറ്റിഗ് സിന്‍ഡ്രോം. 2014ൽ ആണ് രോഗം ആദ്യമായി കണ്ടുപിടിച്ചത്. രോഗം പിന്നീട് ഗുരുതരമാകുകയും അത് ചലനശേഷിയെ ബാധിക്കുകയും ചെയ്തു. കോവിഡ് സമയത്ത് ചികിത്സ മുടങ്ങിയതും രോഗാവസ്ഥയെ ബാധിച്ചു. എന്നാൽ സുഹൃത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഒന്നും അനുഭവിക്കുന്നില്ല എന്നും അതുകൊണ്ട് ഇന്ത്യയിലോ വിദേശത്തോ ചികിത്സ നൽകാൻ സാധിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

ഇപ്പോൾ ദയാവധത്തിനായി വാശിപിടിക്കുകയാണ് സുഹൃത്തെന്നും ഇത് ഇദ്ദേഹത്തിന്റെ കുടുംബത്തിനെയും വിഷമത്തിലാക്കിയിരിക്കുകയാണ് എന്നും ഹർജിക്കാരി പറയുന്നു. ഇപ്പോൾ വിദേശത്ത് ചികിത്സ നേടാം എന്നുള്ള നിലയ്ക്ക് അദ്ദേഹത്തിന് യാത്രയ്ക്കുള്ള അനുമതി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് യാത്രാനുമതി വിലക്കണമെന്നും അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി ഒരു മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടു.
ഈ രോഗത്തിന് ഫലപ്രദമായ ചികിത്സാരീതി ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിൽ ഗവേഷണം പുരോഗമിക്കുകയാണ്.

Story Highlights: woman moves hc to stop close friend to travel abroad for euthanasia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top