Advertisement

ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരം ഗ്രീക്ക് സ്ട്രൈക്കർ എന്ന് സൂചന

August 25, 2022
Google News 1 minute Read

ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ അവസാന വിദേശ താരം ഗ്രീക്ക് സ്ട്രൈക്കറെന്ന് സൂചന. 29കാരനായ ദിമിത്രി ദിയാമൻ്റക്കോ ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിടുമെന്ന് വിവിധ ക്രൊയേഷ്യൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ക്രൊയേഷ്യൻ ക്ലബ് ഹാജൂക് സ്പ്ലിറ്റിന്റെ ഭാ​ഗമായിരുന്ന ദിമിത്രി കഴിഞ്ഞ ദിവസം ഈ കരാർ റദ്ദാക്കിയിരുന്നു. തുടർന്നാണ് ദിമിത്രി ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിടുമെന്ന് ക്രൊയേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

​ഗ്രീസ് സൂപ്പർക്ലബ് ഒളിംപിയാക്കോസിലൂടെ കരിയർ തുടങ്ങിയ ദിമിത്രി, 2015-ൽ താരം ജർമനി രണ്ടാം ഡിവിഷനിൽ അഞ്ച് സീസൺ കളിച്ചു. 2020ൽ താരം ക്രൊയേഷ്യൻ ക്ലബിലെത്തി. കഴിഞ്ഞ സീസണിൽ ദിമിത്രി, ഇസ്രയേൽ ലീ​ഗിലേക്ക് വായ്പാടിസ്ഥാനത്തിൽ കളിച്ചിരുന്നു. ഇസ്രയേൽ ലീഗിലെ എഫ്സി അഷ്ദോദിലാണ് ദിമിത്രി കഴിഞ്ഞ സീസണിൽ കളിച്ചത്. ഗ്രീസ് ദേശീയ ടീമിനു വേണ്ടി താരം അഞ്ച് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Story Highlights: kerala blasters dimitrios diamantakos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here