ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരം ഗ്രീക്ക് സ്ട്രൈക്കർ എന്ന് സൂചന

ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ അവസാന വിദേശ താരം ഗ്രീക്ക് സ്ട്രൈക്കറെന്ന് സൂചന. 29കാരനായ ദിമിത്രി ദിയാമൻ്റക്കോ ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിടുമെന്ന് വിവിധ ക്രൊയേഷ്യൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ക്രൊയേഷ്യൻ ക്ലബ് ഹാജൂക് സ്പ്ലിറ്റിന്റെ ഭാഗമായിരുന്ന ദിമിത്രി കഴിഞ്ഞ ദിവസം ഈ കരാർ റദ്ദാക്കിയിരുന്നു. തുടർന്നാണ് ദിമിത്രി ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിടുമെന്ന് ക്രൊയേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഗ്രീസ് സൂപ്പർക്ലബ് ഒളിംപിയാക്കോസിലൂടെ കരിയർ തുടങ്ങിയ ദിമിത്രി, 2015-ൽ താരം ജർമനി രണ്ടാം ഡിവിഷനിൽ അഞ്ച് സീസൺ കളിച്ചു. 2020ൽ താരം ക്രൊയേഷ്യൻ ക്ലബിലെത്തി. കഴിഞ്ഞ സീസണിൽ ദിമിത്രി, ഇസ്രയേൽ ലീഗിലേക്ക് വായ്പാടിസ്ഥാനത്തിൽ കളിച്ചിരുന്നു. ഇസ്രയേൽ ലീഗിലെ എഫ്സി അഷ്ദോദിലാണ് ദിമിത്രി കഴിഞ്ഞ സീസണിൽ കളിച്ചത്. ഗ്രീസ് ദേശീയ ടീമിനു വേണ്ടി താരം അഞ്ച് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
Story Highlights: kerala blasters dimitrios diamantakos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here