Advertisement

ആക്ടിവിസ്റ്റ് രേഖ രാജിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി

August 26, 2022
Google News 2 minutes Read

രേഖ രാജിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ആക്ടിവിസ്റ്റ് രേഖ രാജിനെ എംജി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് ആണ് ഹൈക്കോടതി റദ്ദാക്കിയത്. റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പൻ നായർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

രേഖ രാജിന് പകരം നിഷയെ നിയമിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഗാന്ധിയന്‍ സ്റ്റഡീസീല്‍ അസിസ്റ്റന്റ് പ്രൊഫസറായാണ് രേഖ രാജിനെ നിയമിച്ചിരുന്നത്. 2019ലായിരുന്നു നിയമനം.

Story Highlights: Activist Rekha Raj’s appointment was canceled by the High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here